നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവില്‍ കശ്മീരില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു...

നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവില്‍ കശ്മീരില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ഷോപിയാനിലെ മെലൂറയിലാണാണ് ഏറ്റുമുട്ടല്‍ നടന്നത്. ജമ്മുകശ്മീര്‍ പോലീസ്, സിആര്‍പിഎഫ്, 55 രാഷ്ട്രീയ റൈഫിള്‍സ് എന്നിവര്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മൂന്നാമന് വേണ്ടി സുരക്ഷാ സേന തിരച്ചില്‍ തുടങ്ങി. കൊല്ലപ്പെട്ട ഭീകരവാദികളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
തിരച്ചിലിനിറങ്ങിയ സുരക്ഷാസേനയ്ക്ക് നേരെ ഭീകരര്‍ നിറയൊഴിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് പ്രദേശം അടച്ച് നടത്തിയ പ്രത്യാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നുമാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഇതേ സ്ഥലത്തുവെച്ച് നാല് ഭീകരവാദികളെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചത്.
"
https://www.facebook.com/Malayalivartha