"ഇനി ഇതു പോലെ സമ്പന്നരെ നോവിക്കുന്ന ആശയങ്ങളുമായി ചാടിപ്പുറപ്പെടാൻ ഒരുത്തനും ധൈര്യം വരരുത്. പ്രധാനമന്ത്രി പലതും പറയും. ഉള്ളിലിരുപ്പ് മനസ്സിലാക്കാതെ ഉത്സാഹം കാണിച്ചാൽ ഇതായിരിക്കും അനുഭവം..."; മോദിക്കെതിരെ ആഞ്ഞടിച്ച് എംബി രാജേഷ്

വമ്പൻ തുകകകൾ വായ്പയെടുത്ത് രാജ്യംവിട്ടവരുടെ കദങ്ഗൾ എഴുതി തള്ളിയതായുള്ള വാർത്തകൾ ഇന്നലെയാണ് പുറത്തേക്ക് വന്നത്. ഇത്തരത്തിൽ ഒരു വാർത്ത ഏവരെയും ചൊടിപ്പിച്ചിരുന്നു. മോദിക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് ഇനി ഇതു പോലെ സമ്പന്നരെ നോവിക്കുന്ന ആശയങ്ങളുമായി ചാടിപ്പുറപ്പെടാൻ ഒരുത്തനും ധൈര്യം വരരുത്. പ്രധാനമന്ത്രി പലതും പറയും. ഉള്ളിലിരുപ്പ് മനസ്സിലാക്കാതെ ഉത്സാഹം കാണിച്ചാൽ ഇതായിരിക്കും അനുഭവം എന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചു...
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ;
പ്രൈം ടൈമിൽ ഒരിക്കലും ചർച്ച ചെയ്യപ്പെടില്ലെന്നുറപ്പുള്ള, ഒരു പക്ഷേ മാദ്ധ്യമങ്ങൾ മുക്കിയ ഇന്നത്തെ രണ്ടു സുപ്രധാന വാർത്തകൾ ഏതെല്ലാമാണെന്നറിയാമോ? ? ഒന്ന് മുംബൈയിൽ നിന്ന് മറ്റൊന്ന് രാജ്യ തലസ്ഥാന നത്തു നിന്ന് .മെഹുൽ ചോക്സിയാണ് ഒന്നാമത്തേതിലെ വാർത്താ താരം. പ്രധാനമന്ത്രി ചോക്സി ഭായ് എന്നു വിളിച്ച് ആശ്ലേഷിച്ച രംഗം ഓർക്കുന്നില്ലേ? അതേ മെഹുൽ ചോക്സി. മരുമകൻ നീരവ് മോദിക്കൊപ്പം ബാങ്കുകളെ പറ്റിച്ച് നാടുവിട്ട തട്ടിപ്പുകാരൻ.അയാളുടെ കമ്പനിയായ ഗീതാഞ്ജലി ജെംസ് എന്ന കമ്പനിയുടെ 5492 കോടി രൂപ. എഴുതി തള്ളിയത്രേ! ഇതടക്കം 50 വൻ ബിസിനസുകാരുടെ 68607 കോടി രൂപയാണ് 2019 സെപ്റ്റംബർ 30 വരെ എഴുതി തള്ളിയിരിക്കുന്നത്. മോദിക്ക് കരുതലില്ലെന്ന് ആരാ പറഞ്ഞത്?
വിവരാവകാശ നിയമപ്രകാരം സാകേത് ഗോഖലെ എന്നRTI ആക്ടിവിസ്റ്റിന് റിസർവ്വ് ബാങ്ക് കൊടുത്ത മറുപടിയിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.ബാബാ രാംദേവിൻ്റെ രുചി സോയ ഇൻഡസ്ട്രീസ്, സൂം ഡെവലപ്പേഴ്സ് എന്നിവയുടെ 2000 കോടിയിൽപരം കുടിശ്ശികയും എഴുതി തളളിയിട്ടുണ്ട്. രാംദേവിൻ്റെ യോഗാഭ്യാസത്തിന് രാജ്യം കൊടുക്കേണ്ട വില. രാംദേവിൻ്റെ അഭ്യാസം ഇനിയും തുടരും. പൊതുപണം തുടർന്നും ചോരും. ചോക്സിയുടേയും രാംദേവിൻ്റെയും കൂട്ടത്തിൽ വിജയ് മല്യയുടെ ഒരു വായ്പയും എഴുതി തള്ളിയിട്ടുണ്ട്.ഞാൻ മുമ്പൊരിക്കൽ ഇവിടെ എഴുതിയതാണ് ,തള്ളലും പിന്നെ എഴുതിതള്ളലും മാത്രമാണ് മോദി ജിയുടെ പ്രധാന പരിപാടികൾ എന്ന് .ഇപ്പോഴോ?
കോവിഡിനെ നേരിടാൻ പണം കണ്ടെത്താൻ നല്ല ആശയങ്ങൾ സമർപ്പിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 50 യുവ ഐ.ആർ.എസ്. ഓഫീസർമാർ ഉത്സാഹത്തോടെ പ്രധാനമന്ത്രി ഏൽപ്പിച്ച ഉത്തരവാദിത്തം ഏറ്റെടുത്തു.നിർദ്ദേശങ്ങളടങ്ങിയ പ്രബന്ധം തയ്യാറാക്കി. ഒരു കോടി ക്കു മേൽ വാർഷിക വരുമാനമുള്ള സമ്പന്നർക്ക് മേൽ അധിക നികുതി, പത്തു ലക്ഷത്തിനു മേൽ നികുതി അടക്കേണ്ട വരുമാനമുള്ളവർക്ക് 4 ശതമാനം കോവിഡ് സെസ്, ദരിദ്രർക്ക് പ്രതിമാസം 5000 രൂ .നേരിട്ട് അക്കൗണ്ടിലേക്ക് പണം കൈമാറ്റം എന്നിവയെല്ലാമായിരുന്നു പ്രധാന നിർദ്ദേശങ്ങൾ. പ്രബന്ധത്തിൻ്റെ പേര് FOR CE. ഫലമോ? ഈ 50 പേർക്കെതിരെ ആദായനികുതി വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു!
ഇനി ഇതു പോലെ സമ്പന്നരെ നോവിക്കുന്ന ആശയങ്ങളുമായി ചാടിപ്പുറപ്പെടാൻ ഒരുത്തനും ധൈര്യം വരരുത്. പ്രധാനമന്ത്രി പലതും പറയും. ഉള്ളിലിരുപ്പ് മനസ്സിലാക്കാതെ ഉത്സാഹം കാണിച്ചാൽ ഇതായിരിക്കും അനുഭവം. പെട്രോൾ-ഡീസൽ നികുതി കൂട്ടണമെന്നോ മറ്റോ ഉള്ള നല്ല നല്ല ആശയങ്ങൾ വെച്ചിരുന്നെങ്കിലോ? പട്ടും വളയും കിട്ടിയേനെ.വാൽക്കഷ്ണം: കേരളത്തിൽ കോവിഡ് രോഗിയെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് 15 മിനിറ്റ് താമസിച്ചതിന് പ്രൈം ടൈമിൽ ഉറഞ്ഞു തുള്ളിയവർക്ക് ഇതൊക്കെ എന്ത്?
https://www.facebook.com/Malayalivartha