'അദ്ദേഹം കടന്നുപോയ വഴിയെക്കുറിച്ച് എനിക്കറിയാം; ആ വേദനയും ഞാന്‍ അനുഭവിച്ചിട്ടുണ്ട്; വികാരനിര്‍ഭരനായി യുവരാജ് സിങ്

ഇന്ത്യന്‍ ചലച്ചിത്ര ലോകത്തെ ഇതിഹാസം ഇര്‍ഫാന്‍ ഖാന്‍െറ വേര്‍പാടില്‍ സിനിമാ ലോകം ഒന്നടങ്കം വിറങ്ങലിച്ച് നില്‍ക്കുകയാണ്. രാജ്യത്തെങ്ങുമുള്ള ആരാധകരും സഹപ്രവര്‍ത്തകരും പ്രിയ താരത്തിന്റെ വിയോഗത്തിൽ ഏറെ വിഷമത്തിലാണ്. താരത്തിന്‍െറ നിര്യാണത്തില്‍ വികാരനിര്‍ഭരമായ അനുശോചനം രേഖപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്.
കാന്‍സറെന്ന എതിരാളിയോട് എത്രത്തോളം പോരാടിയാകും ഇര്‍ഫാന്‍ കീഴടങ്ങിയതെന്ന് മറ്റാരെക്കാളും യുവരാജിന് മനസിലാകും. അര്‍ബുദമുയര്‍ത്തിയ വെല്ലുവിളിയെ കീഴടക്കിയെത്തിയപ്രതിഭയാണ് യുവരാജ്. 'അദ്ദേഹം കടന്നുപോയ വഴിയെക്കുറിച്ച് എനിക്കറിയാം. ആ വേദനയും ഞാന്‍ അനുഭവിച്ചിട്ടുണ്ട്. അവസാനം വരെ അദ്ദേഹം പോരാടിയതും എനിക്കറിയാം. എന്നാല്‍, അതിജീവിക്കാനുള്ള ഭാഗ്യം ചിലര്‍ക്കുമാത്രമേ ലഭിക്കൂ. ചിലര്‍ക്കത് സാധിച്ചേക്കില്ല. എങ്കിലും ഇര്‍ഫാന്‍ ഖാന്‍, നിങ്ങളിപ്പോള്‍ സവിശേഷമായ ഇടത്താണെന്ന് എനിക്കുറപ്പുണ്ട്. കുടുംബത്തെ അനുശോചനം അറിയിക്കുന്നതോടൊപ്പം ആത്മാവിന് നിത്യശാന്തി നേരുന്നു'
എന്നും യുവരാജ് ട്വിറ്ററില്‍ കുറിച്ചു.
2018ലാണ് ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയത്. വന്‍കുടലിലെ അണുബാധ മൂലം ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇര്‍ഫാന്‍ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. രാജ്യത്തെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളായിരുന്ന ഇര്‍ഫാന്‍ ഖാന്‍ മികച്ച നടനുള്ള ദേശീയ പുരസ്കാരവും പത്മശ്രീയും അടക്കം ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. കോവിഡ് ലോക്ക്ഡൗണ്‍ കാരണം ലണ്ടനിലെ പ്രതിമാസ ചികില്‍സ മുടങ്ങിയതാണ് ആരോഗ്യനില വഷളാക്കിയത്. കഴിഞ്ഞ ശനിയാഴ്ച ഇര്‍ഫാന്‍ ഖാന്റെ മാതാവ് മരണമടഞ്ഞിരുന്നു. എന്നാല്‍ ലോക്ഡൗണ്‍ കാരണം ജയ്പൂരിലെത്തി സംസ്കാരചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഇര്‍ഫാന് കഴിഞ്ഞിരുന്നില്ല.
2011ല്‍ ഇന്ത്യയുടെ രണ്ടാമത്തെ ഏകദിന ലോകകപ്പ് വിജയത്തില്‍ മുഖ്യപങ്കുവഹിച്ച ആഹ്ലാദത്തിലിരിക്കുന്ന വേളയിലായിരുന്ന യുവരാജിന് രോഗബാധ സ്ഥിരീകരിക്കുന്നത്. ശ്വാസകോശത്തിനും ഹൃദയത്തിനുമിടയിലായിരുന്നു മുഴ. വൈകാതെ അമേരിക്കയില്‍ വിദഗ്ധ ചികിത്സക്ക് വിധേയനായ ശേഷമാണ് യുവി ജീവിതത്തിലേക്കും ക്രീസിലേക്കും രണ്ടാം ഇന്നിങ്സിനിറങ്ങിയത്.
https://www.facebook.com/Malayalivartha