ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ബോയ്ക്ക് കോവിഡ്; സമ്ബര്‍ക്കം പുലര്‍ത്തിയ 130 പേരെ കണ്ടെത്താന്‍ ശ്രമം

ചെന്നൈയില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി യുവാവിന് കോവിഡ് 19 സ്ഥിരീകരിച്ചു. 26കാരനായ യുവാവിനാണ് കോവിഡ് സ്ഥിരീകരിച്ചത്. അര്‍ബുദരോഗിയായ ഇയാളുടെ പിതാവ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച മരണമടഞ്ഞു.
ചൊവ്വാഴ്ചയാണ് യുവാവിന്റെ പരിശോധനാ ഫലം ലഭിച്ചത്. ഏപ്രില്‍ 22 വരെ 26കാരന്‍ ചെന്നൈ നഗരത്തില്‍ ഫുഡ് ഡെലിവറി ചെയ്തിരുന്നു. ഇയാളുമായി സമ്ബര്‍ക്കം പുലര്‍ത്തിയ 130 പേരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി.
നഗരത്തിലെ ക്യാന്‍സര്‍ ആശുപത്രിയില്‍ നിന്നായിരിക്കാം അച്ഛന് കോവിഡ് ബാധയുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ മറ്റ് ആറ് പേര്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഒറ്റദിവസം 103 പേർക്കു രോഗം സ്ഥിരീകരിച്ചതോടെ ചെന്നൈ കോവിഡ് ഡെയ്ഞ്ചർ സോണിൽ ആയിരിക്കുകയാണ്. നഗരത്തിൽ ആകെ രോഗികളുടെ എണ്ണം 673 ആയി ഉയർന്നു. ഒറ്റ ദിവസം ഇത്രയും പേർക്കു രോഗം സ്ഥിരീകരിക്കുന്നതു ഇതാദ്യം. നഗരത്തിൽ 202 കണ്ടെയ്ൻമെന്റ് സോണുകൾ. കോയമ്പേട് മാർക്കറ്റിലെ പൂ കച്ചവടക്കാർക്കും നുങ്കമ്പാക്കം പൊലീസ് സ്റ്റേഷനിലെ 2 പൊലീസുകാർക്കും രോഗം സ്ഥിരീകരിച്ചതോടെ, സമൂഹ വ്യാപനമെന്ന ആശങ്ക വീണ്ടും ശക്തം. നഗരത്തിലെ ഒരു തെരുവില്‍ നിന്ന് മാത്രം 16 പേരെയാണ് രോഗികളായി ആശുപത്രിയിലെത്തിച്ചത്.
ഇന്നലെ 121 പേർക്കു രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 2000 കടന്നെങ്കിലും തമിഴകത്തു ആശ്വസിക്കാവുന്ന കണക്കുകളുണ്ട്. ചെന്നൈ ഉൾപ്പെടെ 5 ജില്ലകളിലാണു ഇന്നലെ സ്ഥിരീകരിച്ച മുഴുവൻ രോഗികളും. ഇതിൽ ഒന്നൊഴികെ എല്ലാം വടക്കൻ മേഖലയിൽ. ചെങ്കൽപേട്ടിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 5 ദിവസം പ്രായമായ കുഞ്ഞുമുണ്ട്. നഗരത്തിന്റെ പ്രാന്തപ്രദേശമായ ചെങ്കല്‍പേട്ട് ജില്ലയില്‍ രോഗികള്‍ വര്‍ധിക്കുന്നതും ചെന്നൈയെ ആണു ബാധിക്കുക. സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ച 121 പേർ 12 വയസ്സിൽ താഴെയുള്ളവരാണ്. സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ രോഗികൾ കൂടുതലുണ്ടായിരുന്ന ഈറോഡിൽ ഇന്നലെ അവസാന രോഗിയും ആശുപത്രി വിട്ടു.
ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന 68കാരൻ മരിച്ചതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണങ്ങൾ 25 ആയി. സംസ്ഥാനത്ത് കോവിഡ് മരണ നിരക്ക് 1.2% ആണ്.
https://www.facebook.com/Malayalivartha