കോളജുകള്‍ ആഗസ്റ്റില് തുറക്കുമെന്ന് യു.ജി.സി; പുതിയ അധ്യയന വര്ഷം സെപ്റ്റംബര് മുതല്‍

കോവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണ് മൂലം അടച്ച കോളജുകള്‍ ആഗസ്റ്റില് തുറന്നാല്‍ മതിയെന്ന് യൂനിവേഴ്സിറ്റി ഗ്രാന്‍റ് കമ്മീഷന്‍. പുതിയ വിദ്യാര്‍ഥികള്‍ക്ക് സെപ്റ്റംബറിലാവും ക്ലാസുകള്‍ തുടങ്ങുകയെന്നും യു.ജി.സി വ്യക്തമാക്കി. പരീക്ഷകള്‍ നടത്തുന്നത് സംബന്ധിച്ചും യു.ജി.സി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
അവസാന സെമസ്റ്റര് വിദ്യാര്‍ഥികളുടെ പരീക്ഷ ജൂലൈയില്‍ നടത്തണമെന്നാണ് നിര്‍ദേശം. മറ്റ് വിദ്യാര്‍ഥികള്‍ക്ക് ഇേന്റണല് മാര്ക്കിേന്റയും മുന്‍ സെമസ്റ്റര് പരീക്ഷകളുടെ മാര്‍ക്കുകളുടേയും അടിസ്ഥാനത്തില്‍ സ്ഥാനക്കയറ്റം നല്‍കണമെന്നും യു.ജി.സി നിര്‍ദേശിച്ചു.
നേരത്തെ ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയ യു.ജി.സി സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്ട്ടിെന്റ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. കോവിഡ് 19 രാജ്യത്തെ പല സംസ്ഥാനങ്ങളിലും രൂക്ഷമായി തുടരുന്നതിനിടയിലാണ് യു.ജി.സി മാര്‍ഗനിര്‍ദേശം.
https://www.facebook.com/Malayalivartha