327 ജില്ലകളില്‍ ലോക്ഡൗണിനിടയിലും കൊറോണ വ്യാപനം

ഇന്ത്യയിലെ കോവിഡ് വ്യാപനം ലോക്ഡൗണ്‍ വഴി ഫലപ്രദമായി നിയന്ത്രിയ്ക്കനായി എന്നു കേന്ദ്രം അവകാശപ്പെടുമ്പോഴും പുതുതായി 327 ജില്ലകളില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തു 103 ജില്ലകളില്‍ മാത്രമായിരുന്നു ലോക്ഡൗണ്‍ നിലവില്‍ വരുമ്പോള്‍ കോവിഡ് ഉണ്ടായിരുന്നത്. എന്നാല്‍, ഇന്നലെ വരെ ഒരു കേസെങ്കിലും റിപ്പോര്‍ട്ട് ചെയ്ത ജില്ലകളുടെ എണ്ണം 430 ആയി. ഇതില്‍ 129 ഹോട്‌സ്‌പോട്ട് ജില്ലകളും പെടും.
ഒരു മാസത്തിനിടെ ഏറ്റവുമധികം കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ജില്ലകള്‍ യുപിയിലും (41) തമിഴ്‌നാട്ടിലും (26) ആണ്. എന്നാല്‍, കേസുകളുടെ പെരുപ്പം മൂലം കഷ്ടപ്പെടുന്നത് മറ്റു ചില സംസ്ഥാനങ്ങളാണ്. അവസാന ഒരു മാസത്തിനിടെ 500-ല്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത 2 ജില്ലകള്‍ മഹാരാഷ്ട്രയിലുണ്ട് - മുംബൈ, പുണെ. അഹമ്മദാബാദ്, ഇന്‍ഡോര്‍, ജയ്പുര്‍ എന്നിവിടങ്ങളിലും ഒരു മാസത്തിനിടെ 500-ല്‍പരം കേസുകളുണ്ട്.
ഒരു മാസത്തിനിടെ ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത നഗരം/ ജില്ല
ഹൈദരാബാദ് 445, സൂറത്ത് 332, ചെന്നൈ 291, ഭോപാല്‍ 275, ആഗ്ര 233, ജോധ്പുര്‍ 224, സെന്‍ട്രല്‍ ഡല്‍ഹി 181, വഡോദര 181, കൊല്‍ക്കത്ത 178, മുംബൈ- 2982 , അഹമ്മദാബാദ്- 1284, ഇന്‍ഡോര്‍-911, പുണെ-629, ജയ്പുര്‍-529, താണെ-458
https://www.facebook.com/Malayalivartha