ലോക്ക് ഡൗണിന്റെ കാലാവധി അവസാനിക്കുന്ന മേയ് 4 മുതല്‍ ഗ്രീന്‍ സോണുകളില്‍ ഇളവുകള്‍ പ്രഖ്യാപിക്കാനൊരുങ്ങി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍

ലോക്ക് ഡൗണിന്റെ കാലാവധി അവസാനിക്കുന്ന മേയ് 4 മുതല്‍ ഗ്രീന്‍ സോണുകളില്‍ ഇളവുകള്‍ പ്രഖ്യാപിക്കാനൊരുങ്ങി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. ചായക്കടകള്‍, സിഗരറ്റ് ഷോപ്പുകള്‍, ബസ്-ടാക്‌സി സര്‍വീസുകള്‍ എന്നിവയ്ക്ക് ഇളവുകള്‍ നല്‍കാനാണ് തീരുമാനം. അതേസമയം സംസ്ഥാനത്ത് മേയ് അവസാനം വരെ ലോക് ഡൗണ്‍ തുടരുമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. ഇലക്ട്രോണിക് ഷോപ്പുകള്‍, മൊബൈല്‍ ഫോണ്‍ റീ ചാര്‍ജ് ഷോപ്പുകള്‍, ഹാര്‍ഡ്വെയര്‍ സ്റ്റോറുകള്‍, ഫാക്ടറികള്‍ എന്നിവയ്ക്കം ഇളവുകള്‍ ബാധകമാക്കും.
അതേസമയം, ആള്‍ക്കൂട്ടങ്ങള്‍ കൂടുന്നത് കര്‍ശനമായി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സാമൂഹിക അകലം പാലിച്ചു മാത്രമെ ഇളവുകള്‍ നടപ്പാക്കൂവെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും മമത ബാനര്‍ജി അറിയിച്ചു. പൊതുസ്ഥലത്ത് ഇറങ്ങുന്നവരെല്ലാം നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു .
അതേസമയം ബംഗാളില്‍ ഇതുവരെ 550 കൊവിഡ് പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. 22 പേര്‍ മരിച്ചു.
"
https://www.facebook.com/Malayalivartha