'ആരോഗ്യ സേതു' ഓ.കെ പറഞ്ഞാല്‍ പുറത്തിറങ്ങിക്കോളൂ...

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ എല്ലാവരും ആരോഗ്യ സേതു മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്യണമെന്നും നിങ്ങള്‍ സുരക്ഷിതമെന്ന് 'ആരോഗ്യ സേതു' പറഞ്ഞാല്‍ മാത്രമേ ജോലിക്ക് ഹാജരാകേണ്ടതുള്ളൂവെന്നും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കു നിര്‍ദേശം നല്‍കി. ഇതിനായി ദിവസവും കോവിഡ് സാധ്യത പരിശോധിക്കണമെന്നും പഴ്‌സനേല്‍ മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.
വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ വഴിയാണ് ജീവനക്കാര്‍ക്കു നിര്‍ദേശം കൈമാറിയത്. ഓഫിസിലേക്കു പുറപ്പെടും മുന്‍പ് ആപ് പരിശോധിക്കണം. സുരക്ഷിതം എന്നോ അപായ സാധ്യത കുറവ് എന്നോ സ്റ്റേറ്റസ് കാണിക്കുകയാണെങ്കില്‍ ജോലിക്കെത്താം. ഇടത്തരമോ ഉയര്‍ന്ന അപകട സാധ്യതയോ കാണിച്ചാല്‍ പോകരുത്. പകരം രണ്ടാഴ്ചത്തേക്കു സ്വയം നിരീക്ഷണത്തില്‍ കഴിയണം.
ഹോട്‌സ്‌പോട്ട് മേഖല, രോഗീസാമീപ്യം തുടങ്ങിയ കാര്യങ്ങള്‍ ലൊക്കേഷന്‍, ബ്ലൂടൂത്ത് സംവിധാനങ്ങളിലൂടെ തിരിച്ചറിഞ്ഞ് വിശകലനം ചെയ്താണ് ആപ് ആരോഗ്യസ്ഥിതി അറിയിക്കുന്നത്.
https://www.facebook.com/Malayalivartha