കൊവിഡ് പ്രതിരോധത്തിനായുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ സേതു മൊബൈല്‍ ആപ് നിര്‍ബന്ധമായും ജീവനക്കാര്‍ ഡൗണ്‍ ലോഡ് ചെയ്യണമെന്ന് കേന്ദ്രം

കൊവിഡ് പ്രതിരോധത്തിനായുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ സേതു മൊബൈല്‍ ആപ് നിര്‍ബന്ധമായും ജീവനക്കാര്‍ ഡൗണ്‍ ലോഡ് ചെയ്യണമെന്ന് കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആരോഗ്യസേതു ആപ് നിര്‍ബന്ധമാക്കി. പൊതുമേഖല സ്ഥാപനങ്ങളിലും ഭരണഘടന സ്ഥാപനങ്ങളിലും സ്വയംഭരണ സ്ഥാപനങ്ങളിലും സമാനമായ രീതിയില്‍ ആരോഗ്യ സേതു ആപ് നിര്‍ബന്ധമാണ്.
ജോലിക്ക് പോകും മുന്‍പ് ആപ് വഴി രോഗ വ്യാപന ഭീഷണി നിലനില്‍ക്കുന്ന സ്ഥലങ്ങള്‍ തിരിച്ചറിഞ്ഞ് സുരക്ഷിതത്വം ഉറപ്പാക്കണം. ജോയിന്റ് സെക്രട്ടറിമാര്‍ക്ക് ഇതിനായുള്ള നിരീക്ഷണ ചുമതലയും നല്‍കി. ഓഫിസിലേക്ക് പോകുന്നതിന് മുന്‍പ് ആപ്പില്‍ തങ്ങളുടെ സ്റ്റാറ്റസ് പരിശോധിക്കണം. ആപ്ലിക്കേഷനില്‍ സ്വന്തം സ്റ്റാറ്റസ് സേഫ്/ലോ റിസ്‌ക് കാണിച്ചാല്‍ മാത്രമേ ഓഫിസില്‍ ജോലിക്കെത്താവൂ എന്നാണ് നിര്‍ദേശം.
രോഗബാധിതരുമായി സമ്പര്‍ക്കമുണ്ടായി എന്നു കരുതുന്നവര്‍ക്ക് ആപ്ലിക്കേഷനില്‍ ഹൈ റിസ്‌ക് എന്ന അറിയിപ്പ് ലഭിക്കും. തുടര്‍ന്ന് സേഫ് സ്റ്റാറ്റസ് ലഭിക്കുന്നതുവരെ 14 ദിവസം സ്വയം നിരീക്ഷണത്തിന് വിധേയമാവണമെന്നും കേന്ദ്രം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ ആവശ്യപ്പെടുന്നു.
"
https://www.facebook.com/Malayalivartha