മുതിര്‍ന്ന ബോളിവുഡ് നടന്‍ ഋഷി കപൂര്‍ അന്തരിച്ചു... മുംബൈയിലെ എച്ച്.എന്‍. റിലയന്‍സ് ആശുപത്രിയില്‍ ശ്വാസതടസത്തെ തുടര്‍ന്ന് പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു , അര്‍ബുദത്തിന് ചികിത്സയിലായിരുന്നു

മുതിര്‍ന്ന ബോളിവുഡ് നടന്‍ ഋഷി കപൂര്‍ അന്തരിച്ചു. മുംബൈയിലെ എച്ച്.എന്‍. റിലയന്‍സ് ആശുപത്രിയില്‍ ശ്വാസതടസത്തെ തുടര്‍ന്ന് പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. 67 കാരനായ ഋഷി കപൂര്‍ അര്‍ബുദ രോഗബാധിതനായിരുന്നു, നേരത്തെ ഒരു വര്‍ഷത്തോളം അദ്ദേഹം അര്‍ബുദ ചികിത്സയുമായി ബന്ധപ്പെട്ട് യു.എസിലായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് യുഎസിലെ ചികിത്സ കഴിഞ്ഞ് ഇന്ത്യയില്‍ തിരികെ എത്തിയത്.
ഫെബ്രുവരിയില്‍ അണുബാധയെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയിലും പനി ബാധിച്ച് മുംബൈയിലെ ആശുപത്രിയിലും അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു.
നടനും സംവിധായകനുമായ രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ്. ബോളിവുഡ്താരം രണ്‍ബീര്‍ കപൂര്‍ മകനാണ്.
"
https://www.facebook.com/Malayalivartha