ലോക്ഡൗണിൽ ആവശ്യവസ്തു വാങ്ങാൻ പോയ 26 വയസുകാരൻ തിരിച്ചെത്തിയത് യുവതിയുമായി....വീട്ടുസാധനങ്ങൾ വാങ്ങാൻ വീട്ടിൽനിന്ന് പുറത്തുപോയ മകൻ ഭാര്യയെയുമായി തിരിച്ചെത്തിയത് കണ്ട് ഞെട്ടലോടെ വീട്ടുകാർ

ലോക്ഡൗൺ കർശനമായുള്ള യു പിയിലെ ഗാസിയാബാദിലാണ് രസകരമായ സംഭവം നടന്നത് ... ഇവിടെ ജനങ്ങൾക്ക് അവശ്യവസ്തുക്കൾക്ക് വാങ്ങുന്നതിന് മാത്രമാണ് പുറത്തിറങ്ങാൻ അനുമതി ഉള്ളത് .
സംഭവദിവസം രാവിലെ വീട്ടിലേക്കുള്ള അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ പോയതാണ് 26 വയസുകാരൻ ഗഡ്ഡു.. പക്ഷെ തിരിച്ചെത്തിയപ്പോൾ കൂടെ ഉണ്ടായിരുന്നത് ഗഡ്ഡുവിന്റെ നവ വധു സവിത ആയിരുന്നു
വീട്ടുസാധനങ്ങൾ വാങ്ങാൻ പോയ മകൻ പെൺകുട്ടിയുടെ കൈ പിടിച്ചു കൂട്ടിക്കൊണ്ടുവന്നത് പക്ഷെ വീട്ടുകാർക്ക് അത്ര ദഹിച്ചിട്ടില്ല .. അമ്മ മകനെതിരെ പോലീസിനെ സമീപിച്ചിരിക്കുകയാണ് ഇപ്പോൾ
എന്നാൽ മകന്റെ രഹസ്യ വിവാഹം അംഗീകരിക്കാൻ കഴിയില്ലെന്നാണ് 'അമ്മ പറയുന്നത് . വധുവിനെ തന്റെ വീട്ടിൽ താമസിപ്പിക്കാൻ കഴിയില്ലെന്നും ഈ വിവാഹം താൻ അംഗീകരിക്കില്ലെന്നും അമ്മ ഗാസിയാബാദ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
രണ്ടു മാസം മുമ്പ് ഗുഡുവും സവിതയും ആര്യസമാജത്തിൽ വെച്ച് വിവാഹിതരായതാണ് ..എന്നാൽ വിവാഹത്തിന് മതിയായ സാക്ഷികളിൽ ഇല്ലാത്തതിനാൽ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല. വീണ്ടും ഹരിദ്വാറിൽ പോയി വിവാഹ സർട്ടിഫിക്കറ്റ് വാങ്ങിക്കണമെന്ന് കരുതിയിരുന്നപ്പോഴേക്കും ലോക്ക് ഡൗൺ കാരണം സാധിച്ചില്ലെന്നും ഗഡ്ഡു പറയുന്നു
പിന്നീട് ഭാര്യ സവിതയെ ഡൽഹിയിലെ ഒരു വാടക വീട്ടിൽ താമസിപ്പിച്ചിരിക്കുകയായിരുന്നുവത്രേ . എന്നാൽ വീട്ടുവാടക കൊടുക്കാനില്ലാതെ ഇറക്കി വിടുന്ന ഘട്ടത്തിൽ എത്തി. ഇതോടെ വീട്ടിലേക്ക് വിളിച്ച് കൊണ്ടു വരുകയല്ലാതെ മറ്റ് മാർഗ്ഗമൊന്നും ഇല്ലായിരുന്നു എന്നാണു ഗഡ്ഡു പറയുന്നത് ..
ഏതായാലും അമ്മ നവ വധുവിനെ സ്വീകരിക്കാത്ത സാഹചര്യത്തിൽ ഇവർക്ക് താമസിക്കാൻ വാടക വീട് നൽകണമെന്നും വാടക നൽകാൻ സാവകാശം കൊടുക്കണമെന്നും ഗാസിയാബാദ് പോലീസ് വീട്ടുടമയെ വിളിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്
https://www.facebook.com/Malayalivartha