ലോകോത്തര പദ്ധതികള്‍ക്ക് തുടക്കമിട്ട് യുപി; ഏഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളം 100 വിദേശ കമ്പനികള്‍; യുപിയിലൂടെ മോദി കാണുന്നത് പുതിയ ഇന്ത്യ

ഏഷ്യയിലെതന്നെ ഏറ്റവും വലിയ വിമാനത്താവളങ്ങള്‍ അതിന്റെ നിര്‍മ്മാണ ഘട്ടത്തിലാണ്. അതില്‍ ഒന്ന് ഇന്ത്യയിലാണ് എന്നുള്ളതാണ്. ആഗോള നിലവാരത്തിലുള്ള ഉത്തര്‍ പ്രദേശില്‍ ജേവാറിലെ എയര്‍പോര്‍ട്ടും, കിംഗ് അബ്ദുള്‍അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുമാണ് അത്, ഇന്ത്യയുടെ വളര്‍ച്ച എത്തരത്തിലാണ് എന്ന് തെളിയിക്കുന്നതരത്തിലുള്ള നിര്‍മാണമാണ് ജേവാറിലേത്. ഡല്‍ഹിയില്‍ നിന്ന് 56 കിലോമീറ്റര്‍ അകലെ ഗൗതം ബുദ്ധനഗര്‍ ജില്ലയില്‍ ഗ്രേറ്റര്‍ നോയിഡക്ക് സമീപമാണ് ജേവാര്‍ വിമാനത്താവളം. മുപ്പതിനായിരം കോടി രൂപ ചെലവില്‍ 2000 ഏക്കറില്‍ പണിയുന്ന ഈ വിമാനത്താവളത്തിന് എട്ടു റണ്‍വേകളാണ് ഉള്ളത്. ഈ വിമാനത്താവളം ഇന്ത്യയുടെ തന്നെ മുഖമായി മാറാന്‍ പോവുകയാണ്.
നമുക്ക് അറിയാം കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന വാര്‍ത്തകള്‍ പ്രകാരം ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് ഫാക്ടറികളും നിര്‍മ്മാണശാലകളും മാറ്റി സ്ഥാപിക്കാന്‍ 1000ത്തോളം കമ്പനികളാണ് രംഗത്തുവന്നത് അതില്‍ 300 എണ്ണം സജീവ ചര്‍ച്ചയിലാണ്. അതില്‍തന്നെ ഏറ്റവും താല്‍പ്പര്യം പ്രടിപ്പിക്കുന്ന 100 യുഎസ് കമ്പനികളുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു. ഈ കമ്പനികളെയെല്ലാം ഉത്തര്‍പ്രദേശിലേക്ക് ആകര്‍ശിക്കുന്നത് ജേവാറില്‍ പണിഞ്ഞു വരുന്ന ഈ വിമാനത്താവളമാണ്.
പുതുതായി വരുന്ന കമ്പനികള്‍ക്ക് മൂലധന സബ്സിഡിയും ഭൂമി വാങ്ങാന്‍ സബ്സിഡിയും കുറഞ്ഞ നിരക്കില്‍ വൈദ്യുതി, വെള്ളം തുടങ്ങിയവയും യുപി സര്‍ക്കാര്‍ നല്‍കും. ഇവര്‍ക്കായി യുപി വ്യവസായ നയത്തില്‍ ആവശ്യമുള്ള ഭേദഗതികള്‍ വരുത്തുമെന്നും മന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ് വ്യക്തമാക്കി. ഉത്തര്‍ പ്രദേശില്‍ ഗ്രേറ്റര്‍ നോയിഡയിലെ ദാദ്രി മുതല്‍ മുംബൈ വരെ വ്യവസായ ഇടനാഴിയും പണിഞ്ഞു വരികയാണ്. ഇതിന്റെ മുന്നോടിയായി ഹൈവേയുടെ പണി പൂര്‍ത്തിയായി വരികയാണ്.
എങ്ങനെയും യുപിയെ മകച്ച നിലയിലെത്തിക്കാന്‍ അവിടുത്തെ സര്‍ക്കാര്‍ അക്ഷീണം പരിശ്രമിക്കുകയാണ്, ഗ്രാമങ്ങള്‍ കൊണ്ടുനിറഞ്ഞ യുപിയെ പല ഗ്രാമങ്ങളും ദാരിദ്ര്യത്തിന്റെ വക്കിലാണ്. അതില്‍ നിന്നെല്ലാം കരകയറാന്‍ നിരവധി വന്‍ പദ്ധതികളാണ് യുപി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. എല്ലാ വികസന പ്രവര്‍ത്തനങ്ങളും ഫലവത്തായ രീതിയില്‍ നടപ്പിലാക്കാന്‍ ഏറ്റവും കൂടുതല്‍ ആര്‍ജ്ജവം കാണിക്കുന്നത് യുപി സര്‍ക്കാരാണെന്നും, കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കേണ്ട എല്ലാ സൗകര്യവും സര്‍ക്കാര്‍ ഒരുക്കി നല്‍കുന്നുണ്ടെന്നും. പ്രമുഖ വ്യവസായി യൂസഫ് അലി തന്നെ പ്രശംസയോടെ പറഞ്ഞതാണ്. ഉത്തര്‍ പ്രദേശില്‍ 60,000 കോടി രൂപയ്ക്കുള്ള 81 പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തുടക്കം കുറിക്കുന്ന ചടങ്ങില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇങ്ങനെ പ്രശംസിച്ചത്.
ഉത്തര്‍ പ്രദേശില്‍ നിലവില്‍ ലഖ്നൗവില്‍ ലുലു ഗ്രൂപ്പ് ഒരു ഷോപ്പിംഗ് മാള്‍ പണിയുന്നുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി പങ്കുവെച്ചിരുന്നുവെന്നും അദ്ദേഹം അതിന്റെ പൂര്‍ത്തീകരണത്തിന് വേണ്ടിയുള്ള എല്ലാ സഹായങ്ങളും നല്‍കിയെന്നും യൂസഫ് അലി പറഞ്ഞു. ലഖ്നൗ കൂടാതെ വാരണാസി, നോയിഡാ, തുടങ്ങിയ സ്ഥലങ്ങളിലും ലുലുവിന്റെ ഷോപ്പിംഗ് മാളുകള്‍ വരുന്നുണ്ട്. ഇത് വഴി ഉത്തര്‍ പ്രദേശില്‍ 15,000ത്തോളം ജോലി സാധ്യതകള്‍ ഉടലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനെല്ലാം പുറമെയാണ് ഈ നിര്‍ണായകമായ 100 കമ്പനികളുമായുഴള്ള ഇടപാടും
പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി സംസാരിച്ചപ്പോള്‍ ചൈനയില്‍ നിന്നു വരാന്‍ താല്‍പ്പര്യമുള്ള വ്യവസായികളെ സ്വീകരിക്കാനും അവര്‍ക്ക് എല്ലാ സൗകര്യങ്ങളും നല്‍കാനും ആവശ്യപ്പെട്ടിരുന്നു. ആ നിര്‍ദേശങ്ങള്‍ ഈ കൊവിഡിനിടയിലും ശ്രദ്ദയോടെ കൈകാര്യം ചെയ്യുന്നത് യുപി മാത്രമാണ് അതിനുള്ള ഫലം അവര്‍ക്ക് ലഭിക്കുകതന്നെ ചെയ്യും
https://www.facebook.com/Malayalivartha