മെയ് മധ്യത്തോടെ സര്‍വീസ് ഭാഗികമായി പുനരാരംഭിക്കാനാകുമെന്ന് എയര്‍ഇന്ത്യ

മെയ് മധ്യത്തോടെ സര്‍വീസ് ഭാഗികമായി പുനരാരംഭിക്കാനാകുമെന്ന് എയര്‍ ഇന്ത്യ. ലോക്ഡൗണിനു ശേഷം സര്‍വീസുകള്‍ പുനരാരംഭിക്കേണ്ടതു സംബന്ധിച്ച് എയര്‍ ഇന്ത്യ പൈലറ്റുമാരോടും മറ്റ് ജീവനക്കാരോടും വിശദീകരണം തേടിയിട്ടുണ്ട്. ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ ആവശ്യമായ ജീവനക്കാരുടെ ലഭ്യതയും സ്വീകരിക്കേണ്ട സുരക്ഷ നടപടികളെ കുറിച്ചുമാണ് എയര്‍ഇന്ത്യ അധികൃതര്‍ വിശദീകരണം തേടിയത്.
അടുത്തിടെ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. മാര്‍ച്ച് 25 മുതലാണ് എയര്‍ഇന്ത്യ സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തിവെച്ചത്. ഇത് മെയ് മൂന്നുവരെ തുടരാനാണ് തീരുമാനം.
"
https://www.facebook.com/Malayalivartha