കൊവിഡ് പ്രതിസന്ധി നേട്ടമായത് കേന്ദ്ര സർക്കാരിന് ... ..കൊവിഡിനെ നേരിട്ട രീതി ജനപ്രീതി തിരിച്ചുപിടിക്കാൻ മോദിക്ക് അവസരം നൽകി

കൊവിഡ് പ്രതിസന്ധി നേട്ടമായത് കേന്ദ്ര സർക്കാരിന് ... നരേന്ദ്ര മോദി സർക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചു കൊണ്ട് അടുത്ത കാലത്ത് ഉണ്ടായ രാഷ്‌ട്രീയ സാമ്പത്തിക പ്രശ്‌നങ്ങളുടെ ആഘാതം ഇല്ലാതാകാൻ കൊവിഡ് രോഗബാധയും ലോക്ക് ഡൗണും സഹായമായെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
കൊവിഡിനെ നേരിട്ട രീതി ജനപ്രീതി തിരിച്ചുപിടിക്കാൻ മോദിക്ക് അവസരം നൽകി എന്നാണു സർവേ വ്യക്തമാക്കുന്നത്.. ഇപ്പോൾ അത്തരം രാഷ്‌ട്രീയ - സാമ്പത്തിക പ്രശ്‌നങ്ങൾ ഇല്ലാതായെന്നാണ് സർവേ വ്യക്തമാക്കുന്നത്.
യുഎസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനമായ മോർണിംഗ് കൺസൾട്ടാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത് ...ഇതനുസരിച്ച് ഏപ്രിൽ 21ന് പ്രധാനമന്ത്രിയുടെ ജനപ്രീതി 83 ശതമാനമായി ഉയന്നിട്ടുണ്ട് ... ജനുവരി 7ന് ഇത് 76 ശതമാനമായിരുന്നു. മറ്റൊരു സർവേ ആയ ഐഎൻഎസ് - സിവോട്ടർ നൽകുന്ന കണക്കനുസരിച്ച് മോദിയുടെ ജനപ്രീതി 76.8 ശതമാനത്തിൽ നിന്ന് ഏപ്രിൽ 21ൽ എത്തിയപ്പോഴേക്കും 93.5 ശതമാനമായി ഉയർന്നു
സാമ്പത്തിക രംഗത്തെ കനത്ത തിരിച്ചടിയും പൗരത്വ നയത്തിനെതിരെ ഡൽഹിയിലുണ്ടായ കലാപവുമെല്ലാം മോദി സർക്കാരിന് കനത്ത തിരിച്ചടിയായാതായിരുന്നു . രാജ്യതലസ്ഥാനത്തുണ്ടായ ആക്രമങ്ങളും അനിഷ്ട സംഭവങ്ങളും സർക്കാരിൻ്റെ പ്രതിച്ഛായ തകർത്തു എന്ന് തന്നെ പറയാം .
എന്നാലിപ്പോൾ രാജ്യത്ത് കൊവിഡ് പ്രതിസന്ധി ഉടലെടുത്തതോടെ മോദിയുടെ ജനപ്രീതി ഇന്ത്യയിലും വിദേശത്തും വർധിച്ചെന്നും സർവേയിൽ വ്യക്തമാക്കുന്നുണ്ട്. കോവിഡിനെ നേരിടാൻ മോഡി എടുത്ത ധീരമായ നടപടികളാണ് ഈ ജനപ്രീതിക്ക് കാരണമായത്
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഡൽഹിയിലെ പ്രതിഷേധങ്ങൾ കെട്ടടങ്ങിഎത്തും . ജനങ്ങൾ വീടുകളിലേക്ക് ഒതുങ്ങിയതും ഡൽഹിയിൽ ആളിപ്പടരാൻ തുടങ്ങിയ കലാപം കെട്ടടങ്ങാൻ കാരണമായി .
ആരോപണവുമായി രംഗത്തുണ്ടായിരുന്ന പ്രതിപക്ഷവും പിൻവാങ്ങി. ഇതിനിടെ കൊവിഡ് രോഗവ്യാപനം ശക്തമായ അമേരിക്കയടക്കമുള്ള രാജ്യങ്ങളിലേക്ക് ഹൈഡ്രോക്‌സി ക്ലോറോക്വിൻ പോലുള്ള മരുന്നുകൾ ഇന്ത്യ കയറ്റിയയച്ചു. ഇതോടെ ലോക രാജ്യങ്ങൾക്ക് മുമ്പിലും മോദി വീണ്ടും ശക്തനായ നേതാവായി ഉയർന്നെന്നുമാണ് സർവ്വേ ഫലങ്ങൾ സൂചിപ്പിക്കുന്നത്
https://www.facebook.com/Malayalivartha