എയർ ഇന്ത്യ ജോലിക്കാർക്ക് മേയ് പകുതിയോടെ ജോലിക്ക് ഹാജരാകാം ... സർവീസ് ആരംഭിക്കുന്നതിന് നിർദ്ദേശം

കോവിഡ് നിരോധനത്തെ തുടർന്ന് നിർത്തിവച്ച വിമാന സർവീസ് എയർ ഇന്ത്യ മേയ് പകുതിയോടെ പുനഃരാരംഭിച്ചേക്കും . പൈലറ്റുമാരോടും കാബിന് ക്രൂ അംഗങ്ങളോടും ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ എയര്‍ ഇന്ത്യ നിർദേശിച്ചു . എഎൻഐ വാർത്താ ഏജൻസിആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്
പൂർണതോതിൽ പ്രവർത്തനം ആരംഭിക്കാൻ ഇടയില്ലെങ്കിലും മേയ് മധ്യത്തോടെ 20-30 ശതമാനം വരെ സർവീസുകൾ വീണ്ടും ആരംഭിക്കാനാണ് ശ്രമിക്കുന്നത് ..സർവീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി കാബിന് ക്രൂ, പൈലറ്റുമാര്‍ എന്നിവരുടെ കണക്കുകള്‍ ഉറപ്പു വരുത്താന്‍ എയർ ഇന്ത്യ ഓപ്പറേഷൻ സ്റ്റാഫുകൾക്കയച്ച കത്തിലാണ് ഇത് സംബന്ധിച്ച പരമാർശം ഉള്ളത്. ക്രൂവിന് ആവശ്യമായ ക്രമീകരണങ്ങളും കര്‍ഫ്യൂ പാസുകളും ഉറപ്പാക്കാന്‍ എക്സിക്യൂട്ടീവ് ഡയറക്ടറോടും (ഇഡി) എയര്‍ ഇന്ത്യ നിർദേശം നൽകിയിട്ടുണ്ട്.
വിദേശരാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ രാജ്യത്തേക്ക് തിരിച്ചെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് നേരത്തെ എയർ ഇന്ത്യയോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു.യുഎഇ, സൗദി അറേബ്യ, കുവൈറ്റ്, ഒമാൻ, ഖത്തർ, ബഹ്റൈൻ എന്നീ ഗൾഫ് രാജ്യങ്ങളിലാണ് ഏറെയും ഇന്ത്യക്കാരുള്ളത്. ഘട്ടം ഘട്ടമായി ഇവരെ തിരികെ എത്തിക്കാനുള്ള നടപടിക്രമങ്ങളിലാണ് ഇന്ത്യൻ എംബസികൾ ചെയ്യുന്നത് .
കേന്ദ്രസർക്കാരിന്റെ മുൻഗണനാപട്ടിക അനുസരിച്ചായിരിക്കും പ്രവാസികളെ തിരികെ കൊണ്ടുവരുന്നത്. ഇതനുസരിച്ചു ഗൾഫ് മേഖലയിലുള്ള പാവപ്പെട്ട തൊഴിലാളികളെ ആയിരിക്കും ആദ്യം തിരിച്ചെത്തിക്കുക. പ്രധാനമന്ത്രിയുടെ നിർദേശത്തെത്തുടർന്നാണ് പാവപ്പെട്ട തൊഴിലാളികളെ ആദ്യം കൊണ്ടുവരുന്നത്. വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികൾക്കും പ്രത്യേക പരിഗണന നൽകുന്നുണ്ട്
https://www.facebook.com/Malayalivartha