മാസത്തില്‍ ഒരു ദിവസത്തെ ശമ്ബളം പി.എം കെയറിലേയ്ക്ക്; സാലറി ചലഞ്ചുമായി കേന്ദ്ര സര്‍ക്കാര്‍

സാലറി ചലഞ്ചുമായി കേന്ദ്ര സര്‍ക്കാര്‍. മാസത്തില്‍ ഒരു ദിവസത്തെ ശമ്ബളം പി.എം കെയറിലേയ്ക്ക് സംഭാവന ചെയ്യണമെന്ന് കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി . താല്‍പര്യമുള്ള കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ചലഞ്ചില്‍ പങ്കെടുക്കാം. മേയ് മാസം മുതല്‍ അടുത്തവര്‍ഷം മാര്‍ച്ച് മാസം വരെയുള്ള കാലയളവിലാണ് പി.എം കെയറിലേക്ക് സംഭാവന നല്‍കേണ്ടത്. താല്‍പര്യമുള്ളവര്‍ അക്കാര്യം മുന്‍കൂട്ടി അറിയിക്കണം. ചില മാസങ്ങളില്‍ മാത്രം ശമ്ബളം നല്‍കാനാണ് താല്‍പ്പര്യമെങ്കില്‍ അങ്ങനെയും നല്‍കാം. റവന്യൂ വകുപ്പിനായി നല്‍കിയിയിരിക്കുന്ന വിജ്ഞാപനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എല്ലാ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ബാധകമാകുന്നരീതിയിലുള്ള വിജ്ഞാപനം ഉണ്ടായേക്കും എന്നാണ് സൂചന.
അതേസമയം കൊറോണ പ്രതിസന്ധി മറിക്കടക്കാനുള്ള ലക്ഷ്യവുമായി സാലറി ചലഞ്ച്, ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ ഓർഡിനൻസുമായി സംസ്ഥാന സർക്കാർ രംഗത്തുണ്ട്.
സാലറി മാറ്റിവെക്കൽ നിയമപരമല്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്. കൂടാതെ, പിടിക്കുന്ന ശമ്പളം എന്ന് കൊടുക്കുമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നില്ല. ഇതും കോടതിയിൽ തിരിച്ചടിയുണ്ടാകാന്‍ കാരണമായി. ഈസാഹചര്യത്തിലാണ് ഓർഡിനൻസ് ഇറക്കാൻ സർക്കാർ തീരുമാനിച്ചത്. "ഡിസാസ്റ്റർ ആന്‍റ് പബ്ലിക് ഹെൽത്ത് എമർജൻസീസ് സ്പെഷ്യൽ ആകട്" എന്ന പേരിലാണ് ഓർഡിനൻസ് ഇറക്കിയത്. കൂടാതെ , ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നല്‍കണ്ട എന്നും തീരുമാനമായിട്ടുണ്ട്. ഈ ഓർഡിനൻസ് അനുസരിച്ച് ജീവനക്കാരുടെ ശമ്പളത്തിന്‍റെ 25% വരെ സർക്കാരിന് അടിയന്തിര ആവശ്യങ്ങൾക്കു വേണ്ടി നീക്കി വയ്ക്കാം. ഇത് പിന്നീട് ആറു മാസത്തിനകം തിരിച്ചു നൽകിയൽ മതി.
https://www.facebook.com/Malayalivartha