ഇന്ത്യക്ക് അമേരിക്കയുടെ മൂന്ന് മില്യണ്‍ ഡോളര്‍ സാമ്പത്തിക സഹായം

കൊവിഡ് രോഗത്തിനെതിരായ ഇന്ത്യയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അമേരിക്കയുടെ വക മൂന്ന് മില്യണ്‍ ഡോളര്‍ ധന സഹായം.. നേരത്തെ, 2.9 മില്യണ്‍ ഡോളര്‍ ഇന്ത്യക്ക് യു.എസ് അനുവദിച്ചിരുന്നു. ഇതുകൂടാതെയാണ് ഇപ്പോള്‍ മൂന്ന് മില്യണ്‍ ഡോളറിന്റെ സഹായം കൂടെ അമേരിക്ക അനുവദിച്ചിരിക്കുന്നത്.. ഇതോടെ ആകെ 5.9 മില്യണ്‍ ഡോളിറിന്റെ സഹായമാണ് യു.എസ് ഇന്ത്യക്ക് നല്‍കിയിരിക്കുന്നത്.
പാര്‍ട്ണര്‍ഷിപ്പ് ഫോര്‍ അഫോഡബിള്‍ ഹെല്‍ത്ത് കെയര്‍ ആക്സസ് ആന്‍ഡ് ലോന്‍ജെവിറ്റി(പഹല്‍) പദ്ധതിക്കാണ് മൂന്ന് മില്യണ്‍ ഡോളര്‍ സഹായം നല്‍കുമെന്ന് യു.എസ് അറിയിച്ചു. ഇന്ത്യയിലുള്ള യുഎസ് അംബാസഡര്‍ കെന്നത്ത് ജസ്റ്റര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയും യു.എസും തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തിന്റെ ഉദാഹരണമാണ് അധിക ധനസഹായമെന്നാണ് കെന്നത്ത് ജസ്റ്റര്‍ പറഞ്ഞത്. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1074 ആയി. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 33,000 കവിഞ്ഞു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത്. ഇവിടെ രോഗികളുടെ എണ്ണം പതിനായിരമായി.
ലോക്ക്ഡൗണ്‍ നീട്ടുന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം രണ്ടു ദിവസത്തിനകമുണ്ടാകും. പ്രധാനമന്ത്രി നേരിട്ട് അടുത്ത നീക്കം പ്രഖ്യാപിക്കുമെന്നാണ് സൂചന. ലോക്ക് ഡൗണ്‍ നീട്ടാനാണ് സാധ്യതയെന്നും വിവരമുണ്ട്.
മയൂര്‍ വിഹാറിലെ സിആര്‍പിഎഫ് ക്യാംപില്‍ ജവാന്മാര്‍ക്ക് കൂട്ടത്തോടെ കൊവിഡ് വന്ന സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മലയാളികളടക്കം 47 ജവാന്മാര്‍ക്കാണ് ഇവിടെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്.
അതേസമയം കൊവിഡ് രോഗത്തെ നേരിടുന്നതില്‍ ഇന്ത്യ ലോകത്തിന് തന്നെ മാതൃകയായെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുമായി നടത്തിയ വീഡിയോ സംഭാഷണത്തിലായിരുന്നു ഇദ്ദേഹത്തിന്റെ ഈ അഭിപ്രായം. അതേസമയം ഇന്ത്യയില്‍ കൊവിഡ് പരിശോധനകള്‍ കൂട്ടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha