കോവിഡ് വൈറസിനുള്ള പ്രതിരോധ വാക്സിൻ സെപ്റ്റംബർ അവസാനത്തോടെ ഇന്ത്യന്‍ വിപണിയിൽ ലഭ്യമാകുമെന്നാണ് സെറം ഇൻസ്റ്റ്റ്റ്യൂട്ട് ഓഫ് ഇന്ത്യ

കൊറോണ വൈറസിനെതിരെ വാക്സിൻ കണ്ടു പിടിയ്ക്കാൻ ലോക രാജ്യങ്ങൾ പരീക്ഷണത്തിൽ ആണ്. ജർമ്മനിയും യുഎസും റഷ്യയും ചൈനയുമെല്ലാം വാക്സിൻ പരീക്ഷത്തിൽ ഏർപ്പെട്ടു കഴിഞ്ഞു.എന്നാൽ ഇപ്പോൾ ഇന്ത്യൻ കബനി ഫലപ്രദമായി കോവിഡ് 19 നുള്ള വാക്സിൻ കണ്ടു പിടിച്ചു എന്നാണു അവകാശപ്പെടുന്നത്.
കോവിഡ് വൈറസിനുള്ള പ്രതിരോധ വാക്സിൻ സെപ്റ്റംബർ അവസാനത്തോടെ ഇന്ത്യന്‍ വിപണിയിൽ ലഭ്യമാകുമെന്നാണ് സെറം ഇൻസ്റ്റ്റ്റ്യൂട്ട് ഓഫ് ഇന്ത്യ എന്ന കമ്പനി പറയുന്നത്.പൂനൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്ന കമ്പനി ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിൻ നിര്‍മാതാക്കൾ ആണ് സെറം ഇൻസ്റ്റ്റ്റ്യൂട്ട് ഓഫ് ഇന്ത്യ.
ഏകദേശം 1000 രൂപയ്ക്ക് വാക്സിന്‍ രോഗികളിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദര്‍ പൂനവാല പറഞ്ഞു.
150 കോടി ഡോസ് വാക്സിൻ നിര്‍മിയ്ക്കുന്ന കമ്പനി ലോകമെമ്പാടുമുള്ള 65 ശതമാനത്തോളം കുട്ടികൾക്ക് വിവിധ വാക്സിനുകൾ നൽകുന്നുണ്ട്. യുഎസിലെ ബയോടെക്നോളജി കമ്പനിയായ കൊഡജെനിക്സ്, യുകെയിലെ ഒക്സ്ഫോഡ് യൂണിവേഴ്സിറ്റി എന്നിവയുമായി ചേർന്നും കമ്പനി കൊറോണ വാക്സിൻ പരീക്ഷണങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്.
വാക്സിൻ വിജയിപ്പിക്കാനായാൽ 1000 രൂപയ്ക്ക് വിപണിയിൽ എത്തിക്കുകയാണ് ലക്ഷ്യം. പരീക്ഷണം നടത്തുമ്പോൾ തന്നെ നിർമാണത്തിനാവശ്യമായ നടപടികളും തുടങ്ങിയതായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദർ പൂനവല്ല വ്യക്തമാക്കിക്കഴിഞ്ഞു.
വാക്സിൻ ഗവേഷണത്തിന് കുറഞ്ഞത് 18 മാസം സമയമെങ്കിലുമെടുക്കുമെന്നും അടുത്ത രണ്ട് വര്‍ഷത്തേയ്ക്ക് വാക്സിൻ വിപണിയിലെത്തിക്കാൻ സാധ്യതയില്ലെന്നുമാണ് മിക്ക വിദഗ്ധരും അഭിപ്രായപ്പെട്ടിരുന്നത്. എന്നാല്‍ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരുമായി സഹകരിക്കാന്‍ കഴിഞ്ഞതോടെ കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ സാധിച്ചുവെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദര്‍ പൂനവാല പറഞ്ഞു.
ട്രയൽ വിജയമായാൽ സെപ്റ്റംബർ-ഒക്ടോബറോടെ വാക്സിൻ വിപണിയിൽ എത്തിയ്ക്കാനാകും. മെയിലാണ് ഇന്ത്യയിൽ മനുഷ്യരിൽ മരുന്നു പരീക്ഷണം നടത്തുക. പരീക്ഷണം വിജയമായാൽ ചുരുങ്ങിയ സമയം കൊണ്ട് മരുന്നുകൾ വിപണിയിൽ എത്തിയ്ക്കാനുള്ള സംവിധാനം കമ്പനിയ്ക്കുണ്ട്.
https://www.facebook.com/Malayalivartha






















