മോദി സൂപ്പറാണ്; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനസമ്മതി വര്‍ദ്ധിച്ചതായി സര്‍വ്വേ റിപ്പോര്‍ട്ട്

ലോകം ഒന്നടങ്കം കോവിഡ് ഭീതിയിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നിന്ന് ധീരതയോടെ പൊരുതുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനസമ്മതി വര്‍ദ്ധിച്ചതായി സര്‍വ്വേ റിപ്പോര്‍ട്ട്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മോണിംഗ് കണ്‍സള്‍ട്ടന്റ് എന്ന റിസര്‍ച്ച് സ്ഥാപനമാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ജനുവരി ഏഴിന് 76 ശതമാനം ആയിരുന്ന മോദിയുടെ ജനസമ്മതി കോവിഡ് വന്നതോടെ ഏപ്രില്‍ 21 ആയപ്പോഴേക്കും 83 ശതമാനമായി വര്‍ദ്ധിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഐ.എ.എന്‍.എസ് കൊവിഡ് ട്രാക്കറിന്റെ സര്‍വേ പ്രകാരം മാര്‍ച്ച് 25ന് 76.8 ശതമാനമായിരുന്ന മോദിയിലുണ്ടായിരുന്ന വിശ്വാസം ഏപ്രില്‍ 21 ആയതോടെ 93.5 ശതമാനമായി ഉയര്‍ന്നു. മാര്‍ച്ച് തുടക്കത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വളര്‍ച്ചാ നിരക്ക് കുറഞ്ഞ സാമ്ബത്തിക വ്യവസ്ഥയിലൂടെയാണു ഇന്ത്യ കടന്നുപോയിരുന്നത്. ഡല്‍ഹിയിലെ തെരുവുകളില്‍ ഉയര്‍ന്ന പ്രതിഷേധങ്ങള്‍, പൗരത്വനിയമത്തിനെതിരെയുള്ള പ്രക്ഷോഭം, ഒരു ദശാബ്ദത്തിലെ ഏറ്റവും വലിയ സാമ്ബത്തിക തകര്‍ച്ച തുടങ്ങി നിരവധി പ്രതിസന്ധികള്‍ മോദി സര്‍ക്കാരിനെതിരെ ആയുധങ്ങളായി മാറിയിരുന്നു. എന്നാല്‍, കൊവിഡ് പ്രതിരോധ നടപടികള്‍ മുന്നില്‍നിന്നു നയിക്കാന്‍ തുടങ്ങിയതോടെ മോദിയുടെ ആഗോളസമ്മതി വീണ്ടുമുയര്‍ന്നു.
അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മരുന്നിനു വേണ്ടി ഇന്ത്യയെ ആശ്രയിക്കേണ്ട അവസ്ഥവരേക്കുമെത്തി. കൃത്യസമയത്തു രാജ്യത്ത് സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പാക്കിയത് ഉള്‍പ്പെടെയുള്ള നടപടികളിലൂടെ രോഗവ്യാപനം ഒരു പരിധിവരെ തടയാനും മരണനിരക്ക് കുറയ്ക്കാനും കഴിഞ്ഞു. ഇതെല്ലാം തന്നെ ലോകരാജ്യങ്ങളുടെ വരെ ശ്രദ്ധയാകര്‍ഷിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ലോകത്തിന് മാതൃകയാകാനും ഇന്ത്യയ്ക്ക് കഴിഞ്ഞു. രാജ്യത്തെ സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും നേരിട്ട് അക്കൗണ്ടുകള്‍ വഴി പണമെത്തിക്കുന്നതുള്‍പ്പെടെ ഉത്തേജനപാക്കേജ് നടപ്പാക്കിയതും മോദിസര്‍ക്കാരിന്റെ ജനപ്രീതി വര്‍ദ്ധിപ്പിച്ചുവെന്നാണു റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha






















