ലോക് ഡൗണിൽ വിവാഹം കഴിക്കുന്നതിനായി ആംബുലൻസ് വാടകക്കെടുത്ത് രോഗിയായ അച്ഛന് ഡ്രിപ്പിട്ട് ഉത്തർപ്രദേശിൽ നിന്ന് ഡൽഹി വരെ പോയി ..വീട്ടുകാരുടെ സമ്മതത്തോടെ നവവധുവിനെയും കൊണ്ട് തിരികെ യുപിയിലേക്ക് എത്തിയപ്പോൾ പോലീസ് കൊടുത്തത് എട്ടിന്റെ പണി

ലോക് ഡൗൺ കാലത്ത് വിവാഹം കഴിക്കുന്നത് കടുപ്പം തന്നെയാണ് . അതിനായി യു പി യിലെ യുവാവ് കുറച്ചൊന്നുമല്ല കഷ്ടപ്പെട്ടത്. ആംബുലൻസ് വാടകക്ക് എടുത്ത് അസുഖക്കാരനായ അച്ഛനെ ആംബുലൻസിൽ കയറ്റി ഡ്രിപ്പിട്ടാണ് യാത്രയിൽ ഒപ്പം ചേർത്തത് ..
ഉത്തർപ്രദേശിൽ നിന്ന് ഡൽഹി വരെ പോയി ഒടുവിൽ കല്യാണവും കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തി. നിരവധി പോലീസ് ചെക് പോസ്റ്റുകൾ കടന്നാണ് 26കാരനായ അഹമ്മദ് യുപിയിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്തത്. വീട്ടുകാരുടെ സമ്മതത്തോടെ നവവധുവിനെയും കൊണ്ട് തിരികെ യുപിയിലേക്ക് പോന്നു.
ആംബുലൻസിൽ അച്ഛൻ ഡ്രിപ്പിട്ട നിലയിൽ ഉള്ളത് ചെക്ക് പോസ്റ്റിൽ സഹായമായി ..അച്ഛൻെറ ചികിത്സക്ക് വേണ്ടി ഡൽഹിയിലെ ആശുപത്രിയിൽ പോവുകയാണെന്ന കാരണമാണ് പോലീസിനോട് പറഞ്ഞത് .
എന്നാൽ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കാര്യങ്ങൾ കൈവിട്ടുപോയത് .
മുസാഫർനഗറിലെ കട്ടൗലിയിലുള്ള അഹമ്മദിൻെറ വീട്ടിൽ വിവാഹ ആഘോഷങ്ങൾ തുടങ്ങിയതോടെ അയൽവാസികൾ പോലീസിനെ വിവരമറിയിച്ചു. സംഭവമറിഞ്ഞ് പോലീസുകാരും ആരോഗ്യപ്രവർത്തകരും സ്ഥലത്തെത്തി. ലോക് ഡൗൺ ലംഖിച്ചതിനാൽ വധുവിനെയും വരനെയും വീട്ടുകാരെയും അടക്കം എല്ലാവരെയും 14 ദിവസത്തെ ക്വാറൻൈറനിൽ പ്രവേശിപ്പിച്ചിരിക്കുകയാണിപ്പോൾ.
https://www.facebook.com/Malayalivartha