സുപ്രിം കോടതി ഭരണഘടനാപരമായ ചുമതലകള്‍ തൃപ്തികരമായി നിറവേറ്റുന്നില്ല, ആത്മപരിശോധന നടത്തണം... സുപ്രീം കോടതിക്കെതിരേ തുറന്നടിച്ച് മുന്‍ ജസ്റ്റീസ് മദന്‍ ബി. ലോക്കൂര്‍ രംഗത്ത്...

സുപ്രീം കോടതിക്കെതിരേ തുറന്നടിച്ച് മുന്‍ ജസ്റ്റീസ് മദന്‍ ബി. ലോക്കൂര്‍ രംഗത്ത്. സുപ്രിം കോടതി ഭരണഘടനാപരമായ ചുമതലകള്‍ തൃപ്തികരമായി നിറവേറ്റുന്നില്ല. ആത്മപരിശോധന നടത്തണമെന്നും മുന്‍ ജസ്റ്റീസ് വിമര്‍ശിച്ചു. കോവിഡ് കാലത്തെ സുപ്രീം കോടതിയുടെ പ്രവര്‍ത്തനം നിരാശപ്പെടുത്തുന്നതാണ്. ഇതരസംസ്ഥാന തൊഴിലാളികളുടെ വിഷയത്തിലെ നിലപാടും മങ്ങലേല്‍പ്പിച്ചു. സിഎഎ, കാഷ്മീര്‍ ഹര്‍ജികള്‍ മാറ്റിയത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ജസ്റ്റീസ് ലോക്കൂര്‍ പറഞ്ഞു.
'ദ വയറി'നായി പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറിന് നല്‍കിയ അഭിമുഖത്തിലാണ് മുന്‍ ജസ്റ്റീസിന്റെ രൂക്ഷ വിമര്‍ശനങ്ങള്‍. ആറുവര്‍ഷത്തിലേറെ നീണ്ടുനിന്ന കാലാവധി കഴിഞ്ഞ് ജസ്റ്റിസ് ലോക്കൂര്‍ 2018 ഡിസംബറിലാണ് സുപ്രീം കോടതിയില്‍നിന്ന് വിരമിച്ചത്.
"
https://www.facebook.com/Malayalivartha