അതിഥിത്തൊഴിലാളികളുടെ മടക്കത്തിന് 400 ട്രെയിനുകള്‍ പരിഗണനയില്‍

അതിഥിത്തൊഴിലാളികള്‍ക്ക് സ്വദേശത്തേയ്ക്ക് മടങ്ങാന്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന വിവിധ സംസ്ഥാനങ്ങളുടെ ആവശ്യം കേന്ദ്രം പരിഗണിക്കുന്നു.
ആവശ്യമെങ്കില്‍, കര്‍ശന നിബന്ധനകള്‍ക്കു വിധേയമായി പ്രതിദിനം 400 ദീര്‍ഘദൂര ട്രെയിനുകള്‍ (പോയിന്റ് ടു പോയിന്റ്) ഓടിക്കാനാവുന്ന വിധം റെയില്‍വേ തയാറെടുപ്പ് നടത്തി.
എന്നാല്‍, നേരത്തേ മുംബൈയിലുണ്ടായ പോലെ പരിഭ്രാന്തി സൃഷ്ടിക്കാനിടയുള്ളതിനാല്‍ ഇതേക്കുറിച്ചു പ്രതികരിക്കാന്‍ റെയില്‍വേ അധികൃതര്‍ തയാറായില്ല.
സര്‍വീസ് തുടങ്ങിയാലും കോവിഡ് ബാധ ഏറെയുള്ള പ്രദേശങ്ങളിലേക്കു സര്‍വീസുകളോ കടന്നു പോകുന്ന വഴികളിലെ ഹോട്‌സ്‌പോട്ടുകളില്‍ സ്റ്റോപ്പുകളോ ഉണ്ടാവില്ലെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.
മിഡില്‍ ബെര്‍ത്തുകള്‍ ഒഴിവാക്കിയും കഴിവതും നോണ്‍ എസി കോച്ചുകള്‍ ഉപയോഗിച്ചും സര്‍വീസ് നടത്താനായിരുന്നു പദ്ധതി. തെര്‍മല്‍ സ്‌ക്രീനിങ്ങിനു ശേഷം ഒരു വാതിലിലൂടെ മാത്രം പ്രവേശനം, 60 വയസ്സില്‍ താഴെയുള്ളവര്‍ക്കു മാത്രം യാത്ര തുടങ്ങിയ നിര്‍ദേശങ്ങളും ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha