സഹോദരനോടൊപ്പം മോട്ടോര്‍ സൈക്കിളിനായി പെട്രോള്‍ വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ കാട്ടില്‍ വച്ച് ഏഴ് പേര്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത മൂന്ന് പേര്‍ ഉള്‍പ്പെടെ അഞ്ച് പേരെ പൊലീസ് പിടികൂടി

ഞെട്ടിക്കുന്ന ഒരു സംഭവത്തില്‍, മധ്യപ്രദേശിലെ ബെതുല്‍ ജില്ലയില്‍ നിന്നും പുറത്ത് വരുന്നത് ഒരു പക്ഷെ നിര്‍ഭയ കേസ് വീണ്ടും ആവര്‍ത്തിക്കുന്നു എന്ന് തന്നെ പറയേണ്ടി വരും . സഹോദരനോടൊപ്പം വീട്ടിലേക്ക് പോകുകയായിരുന്നു പെണ്‍കുട്ടിയെ കാട്ടില്‍ വച്ച് ഏഴ് പേര്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. എന്നുള്ളതാണ് ആ വാര്‍ത്ത മധ്യപ്രദേശില്‍ ഒരാഴ്ചയ്ക്കുള്ളില്‍ നടക്കുന്ന രണ്ടാമത്തെ ബലാത്സംഗ സംഭവമാണിത്.
ബുധനാഴ്ച രാത്രി 18 കാരിയായ പെണ്‍കുട്ടി 21 വയസുള്ള സഹോദരനോടൊപ്പം മോട്ടോര്‍ സൈക്കിളിനായി പെട്രോള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഏഴംഗ സംഘം ബലാത്സംഗം ചെയ്തു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. 21കാരനായ സഹോദരനെ കിണറ്റിലേക്ക് തള്ളിയിട്ടതിനു ശേഷമായിരുന്നു സംഘം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്.
സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത മൂന്ന് പേര്‍ ഉള്‍പ്പെടെ അഞ്ച് പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. ശുഭം ബെലെ (22), സന്ദീപ് ഖാദിയ (23) എന്നിവരാണ് പ്രായപൂര്‍ത്തിയെത്താത്തവര്‍ക്കൊപ്പം പിടിയിലായത്. ലോകേഷ് സോണി (22), പവന്‍ ബെലെ (24) എന്നീ പ്രതികള്‍ ഒളിവിലാണ്.
ബുധനാഴ്ച രാത്രി പെണ്‍കുട്ടിയും സഹോദരനും ബൈക്കില്‍ അവരുടെ ഗ്രാമത്തിലേക്ക് യാത്ര ചെയ്തുകൊണ്ടിരിക്കെ 8.30ഓടെ ഏഴ് പ്രതികളും ചേര്‍ന്ന് ബൈക്ക് തടഞ്ഞു നിര്‍ത്തുകയായിരുന്നു. ശേഷം പെണ്‍കുട്ടിയുടെ സഹോദരനെ തൊട്ടടുത്ത കിണറ്റിലേക്ക് തള്ളിയിടുകയും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണി വരെ പ്രതികള്‍ പെണ്‍കുട്ടിക്കെതിരെ അതിക്രമം തുടര്‍ന്നു.
പ്രതികള്‍ സ്ഥലം വിട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടി കിണറ്റില്‍ നിന്ന് സഹോദരനെ രക്ഷിച്ച് ഗ്രാമത്തിലേക്ക് പോവുകയുമായിരുന്നുവെന്ന് കോട്വാലി പൊലീസ് സ്റ്റേഷന്‍ അധികാരി രാജേന്ദ്ര ധര്‍വ് പറഞ്ഞു. പ്രതികള്‍ക്കെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോവല്‍, വധശ്രമം എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.
മധ്യപ്രദേശില്‍ ഒരാഴ്ചയ്ക്കുള്ളില്‍ നടക്കുന്ന രണ്ടാമത്തെ ബലാത്സംഗ സംഭവമാണിത്. നേരത്തെ, ഏപ്രില്‍ 22 ന് ആറുവയസ്സുകാരിയെ സ്വന്തം ഗ്രാമത്തിലെ 21 കാരന്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും തുടര്‍ന്ന് അന്ധനാക്കുകയും ചെയ്തു.
മധ്യപ്രദേശിലെ ദാമോയില്‍ ബുധനാഴ്ച ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്യുകയും കണ്ണുകള്‍ കുത്തുകയുമായിരുന്നു. വ്യാഴാഴ്ചയാണ് പോലീസ് പ്രതിയെ പിടികൂടിയത്. ലോക്ക്ഡ റൗൃശിഴ ണ്‍ സമയത്ത് സംസ്ഥാനത്ത് നടക്കുന്ന മൂന്നാമത്തെ ബലാത്സംഗമാണിത്, ലൈംഗിക കുറ്റകൃത്യങ്ങളില്‍ എംപി ഒന്നാം സ്ഥാനത്താണെന്ന ഭയാനകമായ ഓര്‍മ്മപ്പെടുത്തല്‍.
ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട ഒരു വീട്ടില്‍ കുട്ടിയെ കണ്ടെത്തി, കണ്ണുകളില്‍ നിന്ന് രക്തസ്രാവവും കൈകാലുകള്‍ കെട്ടിയിട്ടു. വ്യാഴാഴ്ച ജബല്‍പൂരിലെ ഒരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. കാഴ്ചശക്തി സംരക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തി. ബലാത്സംഗകാരിയെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ച ീൗ ഹാന്‍ പോലീസിനോട് ആവശ്യപ്പെടുകയും ട്വീറ്റ് ചെയ്യുകയും ചെയ്തു: ''ഈ ഭയാനകമായ കുറ്റകൃത്യത്തിന് പിന്നിലെ രാക്ഷസന് കഠിനമായ ശിക്ഷ നല്‍കും.
"
https://www.facebook.com/Malayalivartha