ഇനി കറങ്ങി നടക്കാനാവില്ല; ആരോഗ്യസേതു' പിടിക്കും; പുതിയ ഫോണുകൾക്ക് ഈ അപ്ലിക്കേഷൻ നിർബന്ധം; ഇല്ലെങ്കിൽ ഫോൺ ഉപയോഗിക്കാൻ ആവില്ല

പുതിയ സ്മാര്‍ട്ഫോണുകളില്‍ ആരോഗ്യസേതു ആപ്ലിക്കേഷന്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. ലോക്ക്ഡൗണിനു ശേഷം ഈ നയം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഒരു പ്രമുഖ ചാനൽ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോണ്‍ വാങ്ങുമ്പോള്‍ അതില്‍ പ്രീ-ഇന്‍സ്റ്റാള്‍ ചെയ്ത ആപ്ലിക്കേഷനുകളുടെ കൂട്ടത്തില്‍ ആരോഗ്യസേതു ആപ്ലിക്കേഷനും ഉണ്ടാകും
അതെസമയം, മറ്റ് പ്രീ-ഇനസ്റ്റാള്‍ഡ് ആപ്ലിക്കേഷനുകളില്‍ നിന്നും വ്യത്യസ്തമായിരിക്കും ആരോഗ്യസേതുവിന്റെ ഫോണിലെ സ്ഥാനം...സ്മാർട്ട് ഫോണുകളിൽ ആരോഗ്യ സേതു ബിൽറ്റ് ഇൻ ആക്കുന്നതിനാണ് ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സ്മാർട്ട് ഫോണ്‍ കമ്പനികളുമായി ആശയ വിനിമയം നടത്തുന്നതിന് പ്രത്യേക സമിതിയെ നിയോഗിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. ആരോഗ്യ സേതു ആപ്പിൽ രജിസ്റ്റർ ചെയ്യാതെ പുതിയ ഫോൺ ഉപയോഗിക്കാനാകില്ലെന്ന് ചുരുക്കം.
ഈ തീരുമാനം നടപ്പാക്കുന്നതിനായി സര്‍ക്കാര്‍ നോഡല്‍ ഏജന്‍സികളെ ചുമതലപ്പെടുത്തുമെന്നും വിവരമുണ്ട്. സ്മാര്‍ട്ഫോണ്‍ കമ്പനികള്‍ ഈ വിഷയത്തില്‍ ബന്ധപ്പെടേണ്ടത് ഈ നോഡല്‍ ഏജന്‍സികളെയാണ്. സ്കിപ്പ് ചെയ്യാന്‍ ഓപ്ഷനില്ലാതെയായിരിക്കും പുതിയ ഫോണുകളില്‍ ആരോഗ്യസേതു ആപ്ലിക്കേഷന്റെ രജിസ്ട്രേഷന്‍. ഈ സംവിധാനം സമ്പര്‍ക്കങ്ങള്‍ തിരിച്ചറിയാന്‍ ഉപയോഗിക്കാമെന്ന തരത്തിലാണ് കേന്ദ്രം മുമ്പോട്ടു കൊണ്ടു പോകുന്നത്.
വ്യക്തികളുടെ ലൊക്കേഷന്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രോഗ ബാധിതനോ രോഗ സാധ്യതയോ ഉള്ള വ്യക്തികളെ പിന്തുടരുകയും മറ്റുള്ളവര്‍ക്ക് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ആരോഗ്യസേതു. കൊറോണ വൈറസിന്റെ വ്യാപനം അളക്കാനായി സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്താം. ഇത്തരം സാങ്കേതിക വിദ്യയുടെ ഉപയോഗം ഏഷ്യയുടെ കിഴക്കൻ മേഖലകളിൽ വൈറസിനെതിരായ പോരാട്ടത്തിൽ വിജയകരമായി പ്രയോജനപ്പെടുത്തുന്നുണ്ട്. നൂതന സാങ്കേതിക വിദ്യകളുടെ ഉപയോഗം വൈറസ് വ്യാപനം കണ്ടെത്താൻ സഹായിക്കുമെന്ന് ആരോഗ്യ സേതു ആപ്പിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടി ലോകബാങ്ക് അറിയിച്ചു. ഏപ്രിൽ 12ന് പ്രസിദ്ധീകരിച്ച സൗത്ത് ഇക്കണോമിക് ഫോക്കസ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
എന്നാല്‍ പുതിയ ഫോണുകളില്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലൂടെ ഇത് എത്രമാത്രം സാധ്യമാകുമെന്ന ചോദ്യം നിലനില്‍ക്കുന്നു. ഇതൊരു നിരീക്ഷണ സംവിധാനമായി പരിണമിക്കുമോയെന്ന സംശയങ്ങളും ഉന്നയിക്കപ്പെടുന്നുണ്ട്.
ആരോഗ്യസേതു ആപ്ലിക്കേഷന്‍ ഇതുവരെ രാജ്യത്താകെ 7.5 കോടി ജനങ്ങള്‍ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഗൂഗിള്‍ പ്ലേ സ്റ്റോറിലൂടെ മാത്രം 5 കോടിയിലധികമാളുകള്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. രാജ്യത്തെ സ്മാര്‍ട്ഫോണുകളില്‍ ഭൂരിഭാഗവും ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്.
https://www.facebook.com/Malayalivartha