വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളെ സ്വദേശത്തെത്തിക്കാനായിട്ടുള്ള പ്രത്യേക ട്രെയിന്‍ സര്‍വീസിന് തുടക്കമായി! ആദ്യ തീവണ്ടി തെലങ്കാനയില്‍ നിന്നും ജാര്‍ഖണ്ഡിലേക്ക്... ട്രെയിനില്‍ ഉള്ളത് 1200 മറുനാടന്‍ തൊഴിലാളികൾ...

ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളെ സ്വദേശത്തെത്തിക്കാനായിട്ടുള്ള പ്രത്യേക ട്രെയിന്‍ സര്‍വീസിന് തുടക്കമായി. തെലങ്കാനയില്‍ നിന്നും ഗുജറാത്തില്‍ നിന്നും രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകളാണ് യാത്ര തിരിച്ചത്. തെലങ്കാനയിലെ ലിംഗംപള്ളിയില്‍ നിന്നും പുലര്‍ച്ചെ 4.50 നാണ് ആദ്യ ട്രെയിന്‍ പുറപ്പെട്ടത്.
ജാര്‍ഖണ്ഡിലെ ഹാട്ടിയയിലേക്കാണ് സര്‍വീസ്. 24 കോച്ചുള്ള ട്രെയിനാണ് യാത്ര തിരിച്ചത്. 1200 മറുനാടന്‍ തൊഴിലാളികളാണ് ട്രെയിനില്‍ ഉള്ളത്. സംഗറെഡ്ഡിയിലെ തൊഴിലാളികളാണ് യാത്രക്കാരായുള്ളതെന്ന് ആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് എല്ലാ സുരക്ഷാ മുന്‍കരുതലുകളും സംവിധാനങ്ങളും പാലിച്ചാണ് യാത്രയെന്ന് അധികൃതര്‍ അറിയിച്ചു.
ക്വാറന്റീന്‍ സംവിധാനം അടക്കം ട്രെയിനില്‍ ഒരുക്കിയിട്ടുണ്ട്. ട്രെയിന്‍ ഇന്നു രാത്രി 11 മണിയോടെ ഹാട്ടിയയില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗുജറാത്തിലെ സൂറത്തില്‍ നിന്നാണ് രണ്ടാമത്തെ ട്രെയിന്‍ പുറപ്പെടുക. ഒഡീഷയിലെ ഗഞ്ചാമിലേക്കാണ് ട്രെയിന്‍ പോകുന്നത്. വൈകീട്ട് നാലിനാണ് ട്രെയിന്‍ പുറപ്പെടുകയെന്ന് അധികൃതര്‍ അറിയിച്ചു.
സ്വദേശത്തേക്ക് മടങ്ങാനെത്തുന്ന തൊഴിലാളികള്‍ എല്ലാ സുരക്ഷാമുന്‍കരുതലുകളും പാലിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കേരളം അടക്കം നിരവധി സംസ്ഥാനങ്ങള്‍ അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha