ലോക് ഡൗണിൽ വിവാഹം മുടങ്ങാതിരിക്കാൻ കാണിച്ച് കൂട്ടിയത് അല്പം കടുത്ത്പോയി... വരന്റെ പിതാവിന് രോഗബാധയെന്ന് കള്ളം പറഞ്ഞ് ആംബുലന്‍സില്‍ യാത്ര! പിന്നാലെ സംഭവിച്ചത് മറ്റൊന്ന്...

കഴിഞ്ഞ ദിവസമാണ് സംഭവം. ഉറപ്പിച്ച വിവാഹം ലോക്ഡൗണിലൂടെ മുടങ്ങാതിരിക്കാന്‍ ഉത്തര്‍ പ്രദേഷശ് മുസഫര് നഗര്‍ സ്വദേശി ഡല്‍ഹിയില്‍ എത്താന്‍ കണ്ടെത്തിയത് ഏവരെയും ഞെട്ടിക്കുന്ന മാര്‍ഗമായിരുന്നു.
പിതാവിന് അസുഖ ബാധിതയെന്ന് സ്ഥാപിച്ച ശേഷം ആംബുലന്‍സില്‍ ഡല്‍ഹിയില്‍ എത്തി വിവാഹം നടത്തി മടങ്ങുകയായിരുന്നു. ഒടുവില്‍ ഇവര്‍ ക്വാറന്റീനില്‍ ആയി. മുസഫര്‍ നഗര്‍ ഖട്ടൗലി സ്വദേശി അഹമ്മദ് എന്ന 26 കാരനാണ് ഇത്തരത്തില്‍ വിവാഹം നടത്തിയത്.
അഞ്ച് ദിവസം മുമ്ബ് ഇയാള്‍ ഡല്‍ഹിയില്‍ എത്താനായി ശ്രമിച്ചെങ്കിലും സാധിച്ചില്ല. പോലീസ് തടഞ്ഞ് മടക്കി അയച്ചു. തുടര്‍ന്നാണ് ഇയാള്‍ ആംബുലന്‍സ് വാടകയ്ക്ക് എടുത്തത്. പിതാവിനെ ഡ്രിപ്പിട്ട് ആംബുലന്‍സില്‍ കിടത്തി ചികിത്സയ്‌ക്കെന്ന മട്ടില്‍ യാത്ര ചെയ്തു.
പലയിടത്തും പൊലീസ് പരിശോധിച്ചെങ്കിലും ചികിത്സയ്ക്കു പോകുകയാണെന്ന ധാരണയില്‍ കടത്തിവിട്ടു. ഡല്‍ഹിയിലെത്തിയ സംഘം വിവാഹം നടത്തി ഭാര്യയ്‌ക്കൊപ്പം തിരികെ സ്വദേശത്തേക്കു മടങ്ങി.
വീട്ടില്‍ ആഘോഷങ്ങള്‍ നടക്കുന്നതിനിടെയാണ് അയല്‍വാസി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇതോടെ പൊലീസും ആരോഗ്യവകുപ്പ് അധികൃതരുമെത്തിയപ്പോഴാണു സംഭവം പുറത്തറിഞ്ഞത്.
കോവിഡ് ഹോട്‌സ്‌പോട്ടുകളിലൊന്നായ മുസഫര്‍ നഗറില്‍ ഇതുവരെ 5 പേരില്‍ കോവിഡ് രോഗം കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha