എല്ലാ കണ്ണുകളും ഇന്ത്യയിലും പാക്കിസ്ഥാനിലും; വ്യവസായ രംഗത്തെ ആഗോള നിയന്ത്രണത്തിലെ വിടവുകള്‍ മുതലെടുത്ത്, നൂറുകണക്കിന് വിദേശ കമ്പനികള്‍ ഇന്ത്യയുടേയും പാകിസ്ഥാന്റേയും ആണവ പദ്ധതികള്‍ക്കായുള്ള ഘടകങ്ങള്‍ സജീവമായി ശേഖരിക്കുന്നുവെന്ന് പഠനം

യു.എസ്. പഠനം പുറത്ത് വന്നതോടെ എല്ലാ കണ്ണുകളും ഇന്ത്യയിലും പാക്കിസ്ഥാനിലുമാണ്. ആ പഠനങ്ങള്‍ സത്യമോ അതോ യു.എസ് പുകമറ സൃഷ്ടിക്കുകയാണോ. ഇന്ത്യ, പാകിസ്താന്‍ ആണവ വാങ്ങല്‍ ശൃംഖലകള്‍ കരുതുന്നതിനേക്കാള്‍ വലുതെന്ന് യുഎസ് പഠനത്തെ ചുറ്റിപറ്റിയുള്ള ചര്‍ച്ചകളാണ് എങ്ങും. ലോകമാധ്യമങ്ങള്‍ വരെ അതീവഗൗരവത്തോടെ ഈ വിഷയം റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു. വ്യവസായ രംഗത്തെ ആഗോള നിയന്ത്രണത്തിലെ വിടവുകള്‍ മുതലെടുത്ത്, നൂറുകണക്കിന് വിദേശ കമ്പനികള്‍ ഇന്ത്യയുടേയും പാകിസ്ഥാന്റേയും ആണവ പദ്ധതികള്‍ക്കായുള്ള ഘടകങ്ങള്‍ സജീവമായി ശേഖരിക്കുന്നുവെന്ന് പഠനം.
യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗവേഷക സംഘത്തിന്റേതാണ് കണ്ടെത്തല്‍. ഓപ്പണ്‍ സോഴ്സ് ഡാറ്റ ഉപയോഗിച്ച് സെന്റര്‍ ഫോര്‍ അഡ്വാന്‍സ് ഡിഫന്‍സ് സ്റ്റഡീസിന്റേതാണ് റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും അപകടരമായ ആണവമേഖലയാണ് ഇന്ത്യ-പാകിസ്താന്‍ പ്രദേശം. ഇക്കാരണം കൊണ്ട് തന്നെ ഓരോ ചെറിയ നീക്കങ്ങള്‍ പോലും ശ്രദ്ധിക്കപ്പെടുന്നു. പഠനവിധേയമാകുന്നു. ആഗോള വ്യാപര രംഗത്തെ നിയന്ത്രണങ്ങളും വിടവുകളും മുതലെടുത്ത് ഇന്ത്യയും പാകിസ്താനും അവര്‍ക്ക് ആവശ്യമുള്ളത് നേടുന്നുവെന്ന് പഠന റിപ്പോര്‍ട്ടിന്റെ സഹരചയിതാവും ഗവേഷകനുമായ സാജ് മാര്‍ഗോളിന്‍ പറഞ്ഞു.
അതേ സമയം ഇരു രാജ്യങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ദേശീയ-അന്തര്‍ദേശീയ നിയമങ്ങള്‍ ലംഘിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. അപ്പോള്‍ പിന്നെ ആ പഠനത്തിലെ വാദങ്ങള്‍ എങ്ങനെ ശരിയാകും എന്നൊരു ചോദ്യം കൂടി ഭാവിയില്‍ ഉയര്‍ന്നു വന്നേക്കാം. അതായാത് നിയമം ലംഘിച്ചില്ലെന്നും പറയുന്നു മറുവശത്ത് പഴുതുകള്‍ ഉപയോഗിച്ചുവെന്നും പറയുമ്പോള്‍ വരും നാളുകളില്‍ വിഷയം പുതിയ തലങ്ങളിലേയ്ക്ക് എത്തുമെന്ന് ഉറപ്പ്. അതേസമയം ഈ റിപ്പോര്‍ട്ട് സംബന്ധിച്ച് ഇരു രാജ്യങ്ങളും ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. അതേ സമയം പാകിസ്താന്‍ സൈന്യം ഇക്കാര്യം നിരാകരിച്ചെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. യുഎസില്‍ നിന്നും ജപ്പാനില്‍ നിന്നുമടക്കം പാകിസ്താന് 113 വിതരണകമ്പനികളോളം ഉണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. ഇന്ത്യക്കായി 222 കമ്പനികള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പറയുന്നു. 86 കമ്പനികള്‍ ഒന്നില്‍ കൂടുതല്‍ തവണ ഇന്ത്യയിലെ ആണവ കേന്ദ്രങ്ങളിലേക്ക് ഘടകങ്ങള്‍ നല്‍കിയതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha