രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി; ചര്‍ച്ചകള്‍ക്ക് ശേഷം ഗ്രീന്‍ സോണില്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചേക്കും; കൊവിഡ് തീവ്ര ബാധിത മേഖലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും; രാജ്യത്തെ ഇപ്പോഴത്തെ സ്ഥിതി വിലയിരുത്തിയ ശേഷമാണ് തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി. ചര്‍ച്ചകള്‍ക്ക് ശേഷം ഗ്രീന്‍ സോണില്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചേക്കും. മേയ് പതിനേഴ് വരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത്.കൊവിഡ് തീവ്ര ബാധിത മേഖലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. ട്രെയിന്‍, വിമാന സര്‍വ്വീസുകള്‍ തുടങ്ങില്ല, റോഡ് ഗതാഗതവും പതിനേഴ് വരെയില്ല. രാജ്യത്തെ ഇപ്പോഴത്തെ സ്ഥിതി വിലയിരുത്തിയ ശേഷമാണ് തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മാര്‍ച്ച് 24 നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. കൊവിഡ് വ്യാപനം തടയുന്നതിനായി 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നുവെന്നാണ് പ്രധാനമന്ത്രി അന്ന് പറഞ്ഞത്. കര്‍ശന നിയന്ത്രണങ്ങളോടെ പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ ആദ്യ ദിവസങ്ങളില്‍ വിവിധ സംസ്ഥാനങ്ങളില്‍ അതിഥി തൊഴിലാളികളുടെ മടക്കവും മറ്റും സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വന്നെങ്കിലും പിന്നീട് ഫലപ്രദമായി തന്നെ ഇത് നടപ്പിലാക്കപ്പെട്ടു. പിന്നീട് രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയ കേന്ദ്രസര്‍ക്കാര്‍ മെയ് മൂന്നു വരെ ലോക്ക് ഡൗണ്‍ നീട്ടുകയും ചെയ്തു. കൊവിഡ് ബാധയുടെ തീവ്രത അടിസ്ഥാനമാക്കി രാജ്യത്തെ വിവിധ സോണുകളായി തിരിച്ച് ഇളവുകളോടെയായിരുന്നു രണ്ടാംഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha