അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് വിലക്ക് തുടരും; 65 വയസ്സിനു മുകളിലുള്ളവരും 10 വയസ്സിന് താഴെയുള്ള കുട്ടികളും വീടുകളില്‍നിന്നു പുറത്തിറങ്ങരുത്; കേന്ദ്രം മാര്‍ഗനിര്‍ദേശ പുറപ്പെടുവിച്ചു

രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി. മാര്‍ച്ച് 24 നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. കൊവിഡ് വ്യാപനം തടയുന്നതിനായി 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നുവെന്നാണ് പ്രധാനമന്ത്രി അന്ന് പറഞ്ഞത്. കര്‍ശന നിയന്ത്രണങ്ങളോടെ പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ ആദ്യ ദിവസങ്ങളില്‍ വിവിധ സംസ്ഥാനങ്ങളില്‍ അതിഥി തൊഴിലാളികളുടെ മടക്കവും മറ്റും സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വന്നെങ്കിലും പിന്നീട് ഫലപ്രദമായി തന്നെ ഇത് നടപ്പിലാക്കപ്പെട്ടു. പിന്നീട് രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയ കേന്ദ്രസര്‍ക്കാര്‍ മെയ് മൂന്നു വരെ ലോക്ക് ഡൗണ്‍ നീട്ടുകയും ചെയ്തു. കൊവിഡ് ബാധയുടെ തീവ്രത അടിസ്ഥാനമാക്കി രാജ്യത്തെ വിവിധ സോണുകളായി തിരിച്ച് ഇളവുകളോടെയായിരുന്നു രണ്ടാംഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.
എന്നാൽ മേയ് 3ന് രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ തീരാനിരിക്കെയാണു നിര്‍ണായക തീരുമാനം. ഇതോടെ രാജ്യത്തെ ലോക്ക്ഡൗണ്‍ മേയ് 17 വരെ നീളും. റെഡ്‌സോണുകളില്‍ നിയന്ത്രണം കടുപ്പിക്കുമ്ബോഴും ഗ്രീന്‍ സോണുകളിലും ഓറഞ്ച് സോണുകളിലും ഇളവുകള്‍ ഉണ്ടാകും. പൊതുഗതാഗതത്തിനുള്ള വിലക്ക് തുടരും. എന്നാല്‍ ഗ്രീന്‍ സോണുകളില്‍ ബസ് സര്‍വീസുകള്‍ക്ക് അനുമതിയുണ്ട്. 50 ശതമാനം യാത്രക്കാരെ മാത്രമേ അനുവദിക്കു.
വിമാനം, റെയില്‍വേ, അന്തര്‍ സംസ്ഥാന യാത്രകള്‍ തുടങ്ങിയവയ്ക്കുള്ള വിലക്ക് തുടരും. സിനിമാശാലകള്‍, മാളുകള്‍, ജിംനേഷ്യം എന്നിവ പ്രവര്‍ത്തിക്കില്ല. ജില്ലകള്‍ക്കുള്ളിലും റെഡ്, ഗ്രീന്‍, ഓറഞ്ച് സോണുകള്‍ എന്ന രീതിയില്‍ വിഭജനമുണ്ടാകും. രാഷ്ട്രീയ, മത, സാമൂഹിക ചടങ്ങുകള്‍ പാടില്ല. പുറത്തിറങ്ങുന്നതിനും നിയന്ത്രണമുണ്ടാകും. 65 വയസ്സിനു മുകളിലുള്ളവരും 10 വയസ്സിന് താഴെയുള്ള കുട്ടികളും വീടുകളില്‍നിന്നു പുറത്തിറങ്ങരുത്.
ഗര്‍ഭിണികള്‍ക്കും രോഗികള്‍ക്കും പുറത്തിറങ്ങുന്നതിനു വിലക്കുണ്ട്. അവശ്യ കാര്യങ്ങള്‍ക്ക് രാവിലെ ഏഴു മുതല്‍ വൈകിട്ട് എഴുവരെ പുറത്തിറങ്ങാം. ഓറഞ്ച് സോണില്‍ ടാക്‌സി അനുവദിക്കും. െ്രെഡവറും ഒരു യാത്രക്കാരനും മാത്രമേ ടാക്‌സിയില്‍ കയറാവൂം എന്നും കേന്ദ്രം മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു.
മുന്‍പ് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍നിന്നും വ്യത്യസ്തമായി ഇത്തവണ മൂന്ന് സോണുകളിലും നിരവധി പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്നുണ്ട്.
റെഡ് സോണില്‍ അനുവദിക്കുന്നവ
എംഎന്‍ആര്‍ഇജിഎ പ്രവൃത്തികള്‍ ഉള്‍പ്പെടെ ഗ്രാമപ്രദേശങ്ങളിലെ എല്ലാ വ്യാവസായിക, നിര്‍മാണ പ്രവര്‍ത്തനങ്ങളും, ഭക്ഷ്യസംസ്കരണ യൂണിറ്റുകളും ഇഷ്ടിക ചൂളകളും അനുവദനീയമാണ്.
വിത, വിളവെടുപ്പ്, സംഭരണം, വിപണനം തുടങ്ങി എല്ലാ കാര്‍ഷിക പ്രവര്‍ത്തനങ്ങളും അനുവദിക്കും.
മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍. ഉള്‍നാടന്‍, സമുദ്ര മത്സ്യബന്ധനം എന്നിവയും അനുവദിക്കും.
വിപണനം ഉള്‍പ്പെടെ തോട്ടം മേഖലയിലെ എല്ലാ പ്രവര്‍ത്തനങ്ങളും അനുവദനീയമാണ്.
എല്ലാ ആരോഗ്യ സേവനങ്ങളും (ആയുഷ് ഉള്‍പ്പെടെ) അനുവദിക്കും.
ബാങ്ക്, ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും.
പൊതുസംവിധാനങ്ങളായ വൈദ്യുതി, ജലം, ശുചിത്വം, മാലിന്യ നിര്‍മാര്‍ജനം, ടെലികമ്മ്യൂണിക്കേഷന്‍, ഇന്റര്‍നെറ്റ് എന്നിവ പ്രവര്‍ത്തിക്കും. കൂടാതെ കൊറിയര്‍, പോസ്റ്റല്‍ സേവനങ്ങളും പ്രവര്‍ത്തിക്കാന്‍ അനുവദിക്കും.
അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങള്‍, ഐടി, ഐടി സേവനങ്ങള്‍, കോള്‍ സെന്ററുകള്‍, കോള്‍ഡ് സ്റ്റോറേജ്, വെയര്‍ഹൗസിംഗ് സേവനങ്ങള്‍, ബാര്‍ബര്‍മാര്‍ ഒഴികെ സ്വയംതൊഴില്‍ ചെയ്യുന്നവര്‍ എന്നിവയും അനുവദിക്കും.
https://www.facebook.com/Malayalivartha