രാജ്യത്ത് നിയന്ത്രണങ്ങളോടെ മദ്യശാലകള്‍ തുറക്കാന്‍ അനുമതി

രാജ്യത്ത് നിയന്ത്രണങ്ങളോടെ മദ്യശാലകള്‍ തുറക്കാന്‍ അനുമതി. മദ്യശാലകള്‍ക്ക് നിയന്ത്രണങ്ങളോടെ തുറന്നുപ്രവര്‍ത്തിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി നൽകി. ലോക്ക്ഡൗണ്‍ നീട്ടിക്കൊണ്ട് പുറത്തിറക്കിയ മാര്‍ഗരേഖയിലാണ് നിയന്ത്രണങ്ങളോടെ മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയത്.
പാന്‍, ഗുഡ്ക, പുകയില ഉത്പന്നങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാം. കടയില്‍ സാധനം വാങ്ങാനെത്തുന്ന ആളുകള്‍ തമ്മില്‍ ആറടി അകലം വേണം. ഒരുസമയത്ത് അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ പാടില്ല. എന്നാല്‍ ബാറുകള്‍ തുറക്കാന്‍ അനുമതിയില്ല. പൊതുസ്ഥലത്ത് മദ്യപാനം അനുവദനീയമല്ലെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
നേരത്തെ പഞ്ചാബും കേരളവും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha