മകളുടെ വിദ്യാഭ്യാസ വായ്പ അടക്കുന്നതിനായി ബാങ്ക് അക്കൗണ്ടില്‍ കരുതിയിരുന്ന 85,000 രൂപ തട്ടിയെടുത്തത് ബാങ്ക് മാനേജരാണെന്ന് പറഞ്ഞ്... ഡെബിറ്റ് കാര്‍ഡ് പുതുക്കണമെന്നും ഇല്ലെങ്കില്‍ അക്കൗണ്ട് മരവിപ്പിക്കുമെന്നും പുതിയ നിയമം ലോക്ക്ഡൗണിന് ശേഷം നിലവില്‍ വരുമെന്നും പറഞ്ഞതോടെ കാര്യങ്ങൾ എളുപ്പമായി.... ലോക്ക്ഡൗണിനിടെ സൈബര്‍ തട്ടിപ്പ് വ്യാപകമാകുന്നു...

ലോക്ക്ഡൗണിനിടെ വീട്ടമ്മ സൈബര്‍ തട്ടിപ്പിന് ഇരയായി. മകളുടെ വിദ്യാഭ്യാസ വായ്പ അടക്കുന്നതിനായി ബാങ്ക് അക്കൗണ്ടില്‍ കരുതിയിരുന്ന 85,000 രൂപയാണ് സൈബര്‍ മോഷ്ടാക്കള്‍ കവര്‍ന്നത്.
ബാങ്ക് മാനേജരാണെന്ന് പറഞ്ഞ് ഫോണ്‍ ചെയ്തയാള്‍ സി വി വി നമ്ബറും ഒ ടി പി യും ആവശ്യപ്പെട്ടതിനുസരിച്ച് വീട്ടമ്മ നല്‍കുകയായിരുന്നു. സ്വകാര്യ ബാങ്ക് മാനേജര്‍ എന്ന് പറഞ്ഞ് ഇയാള്‍ വീട്ടമ്മയുടെ മൊബൈല്‍ നമ്ബറിലേക്ക് തുടര്‍ച്ചയായി വിളിക്കുകയായിരുന്നു.
ഡെബിറ്റ് കാര്‍ഡ് പുതുക്കണമെന്നും ഇല്ലെങ്കില്‍ അക്കൗണ്ട് മരവിപ്പിക്കുമെന്നും പുതിയ നിയമം ലോക്ക്ഡൗണിന് ശേഷം നിലവില്‍ വരുമെന്നും ഇയാള്‍ ഫോണിലൂടെ പറഞ്ഞു.
തുടര്‍ന്ന് മകളുടെ വിദ്യാഭ്യാസ വായ്പ അടക്കാന്‍ സാധിക്കില്ലെന്ന് ഭയന്ന് വീട്ടമ്മ ഒ ടി പി, സി വി വി നമ്ബര്‍ എന്നിവയടക്കം എല്ലാ വിവരങ്ങളും ഫോണിലൂടെ നല്‍കുകയായിരുന്നു.
എട്ട് തവണയായാണ് ഇത്രയും തുക പിന്‍വലിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 2 20നും 2.50 നും ഇടയിലുള്ള സമയത്താണ് പണം തട്ടിയെടുത്തത്.
അതേസമയം പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha























