ഇന്ത്യയുടെ ചുണക്കുട്ടികള്‍ ഇറങ്ങി; വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍: ആക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു, ഒരാള്‍ക്ക് പരിക്ക്

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ഹവല്‍ദാര്‍ ഗോകരണ്‍ സിംഗ്, നായിക് ശങ്കര്‍ എസ് പി കോയിയുമാണ് വീരമൃത്യു വരിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ ജമ്മു കശ്മീരിലെ ബാരാമുള്ളയിലാണ് വെടിനിര്‍ത്തല്‍ ലംഘനം നടന്നത്. പരിക്കേറ്റ മറ്റൊരു സൈനികന്‍ ചികിത്സയിലാണ്.'മെയ് ഒന്നിന് 3.30നാണ് പാകിസ്ഥാന്‍ ബാരാമുള്ള ജില്ലയിലെ റാംപൂരില്‍ പ്രകോപനമില്ലാത്ത വെടിനിര്‍ത്തല്‍ ലംഘനം ആരംഭിച്ചത്.
ഇന്ത്യന്‍ സൈന്യവും പ്രത്യാക്രമണം നടത്തി' സൈനിക വക്താവ് കേണല്‍ രാജേഷ് കാലിയ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.ഏപ്രില്‍ 30ന് പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയിരുന്നു.ഏപ്രില്‍ 29 നും പ്രകോപനമില്ലാതെ പൂഞ്ച് ജില്ലയിലെ മങ്കോട്ടെ, മെന്‍ഡാര്‍ മേഖലകളിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തി.
https://www.facebook.com/Malayalivartha























