ഫ്ളിപ്കാര്‍ട്ടിനും ആമസോണിനും വെല്ലുവിളിയായി പുതിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം

ഫ്ളിപ്കാര്‍ട്ടിനും ആമസോണിനും വെല്ലുവിളിയായി പുതിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോംവരുന്നു. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ്(സിഎഐടി)യാണ് രാജ്യത്തൊട്ടാകെയുള്ള ചെറുകിട വ്യാപാരികളെ ഒരുമിപ്പിച്ച് ഭാരത് മാര്‍ക്കറ്റ്ഡോട്ട് ഇന്‍എന്നപേരില്‍ ഇ-കൊമേഴ്സ് രംഗത്തേക്കിറങ്ങുന്നത്.
ഫ്ളിപ്കാര്‍ട്ടിനും ആമസോമണിനും ഫേസ്ബുക്ക് പങ്കാളത്തത്തോടെ പുതിയതായി വരാനിരിക്കുന്ന ജിയോമാര്‍ട്ടിനും വെല്ലുവിളി ഉയര്‍ത്തി പുതിയൊരു ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം വരുന്നു. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ്(സിഎഐടി)യാണ് രാജ്യത്തൊട്ടാകെയുള്ള ചെറുകിട വ്യാപാരികളെ ഒരുമിപ്പിച്ച് ഭാരത് മാര്‍ക്കറ്റ്ഡോട്ട് ഇന്‍(യവമൃമലോമൃസല.േശി) എന്നപേരില്‍ ഇ-കൊമേഴ്സ് രംഗത്തേക്കിറങ്ങുന്നത്. ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഇന്‍ഡസ്ട്രി ആന്റ് ഇന്റേണല്‍ ട്രേഡ്(ഡിപിഐഐടി)യുടെ സഹകരണത്തോടെ ചെറുകിട വ്യാപാരികളെയും പലചരക്ക് കടക്കാരെയും ഒരുകുടക്കീഴില്‍ അവതരിപ്പിക്കാനുള്ള സംവിധാനമൊരുക്കുമെന്ന് സിഎഐടി നേരത്തെ സൂചന നല്‍കിയിരുന്നു. രാജ്യത്തെ പ്രമുഖ ടെക്നോളജി കമ്പനികളാകും സാങ്കേതിക സഹായംനല്‍കുക.
മികച്ച സപ്ലൈ ചെയിനും ഉണ്ടാകും. ഇതിനായി വിവിധ കൊറിയര്‍ കമ്പനികളുമായി സഹകരണത്തിലെത്തിക്കഴിഞ്ഞു. നിര്‍മാതാക്കളില്‍ന്നിന്നും ഉപഭോക്താക്കളുടെ വീട്ടിലെത്തിക്കാന്‍ സംവിധാനമുണ്ടാകും. പ്രാദേശിക കടകള്‍ മാത്രം പ്രവര്‍ത്തിച്ചുവന്നിരുന്ന സമയത്ത് രംഗത്തെത്തിയ ഫ്ളിപ്കാര്‍ട്ടും പിന്നെ എത്തിയ ആമസോണും ഇന്ത്യക്കാരുടെ ഷോപ്പിങ് രീതികള്‍ പാടെ തിരുത്തിയെഴുതി. പ്രദേശിക കടകളില്‍ നിന്ന് നേരിട്ട് സാധനങ്ങള്‍ എത്തിക്കാന്‍ 'ലോക്കല്‍ ഷോപ്സ് ഓണ്‍ ആമസോണ്‍' എന്ന പദ്ധതി ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വില്‍പ്പനശാലയായ ആമസോണിന്റെ ഇന്ത്യന്‍ വിഭാഗവും തുടങ്ങിയിരിക്കുകയാണ്. ഇതാകട്ടെ, ഉടനടി വരുന്ന ജിയോ-ഫെയ്സ്ബുക്ക് ടീമിന്റെ ജിയോമാര്‍ട്ടിന് നേരിട്ടുവെല്ലുവിളി ഉയര്‍ത്താനാണ് എന്നാണ് കരുതുന്നത്.
പ്രാദേശിക കടക്കാരെ തങ്ങളുടെ കുടക്കീഴിലാക്കാനായാണ് ജിയോമാര്‍ട്ട് എന്ന ഓണ്‍ലൈന്‍ സംരംഭം റിലയന്‍സ് ജിയോയും ഫെയസ്ബുക്കും കൂടെ തുടങ്ങുക. ആമസോണിന്റെ പ്രോഗ്രാമില്‍ ഇപ്പോള്‍ത്തന്നെ 5,000 ഓഫ്ലൈന്‍ റീട്ടെയ്ലര്‍മാരും കടക്കാരും ചേര്‍ന്നു കഴിഞ്ഞുവെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ അമേരിക്കന്‍ കമ്പനിയുടെ നീക്കം ജിയോമാര്‍ട്ടിനു മാത്രമായിരിക്കില്ല ഭീഷണിയാകുക, മറിച്ച് ലോകത്തെ ഏറ്റവും വലിയ റീട്ടെയില്‍ വില്‍പ്പനശാലയായ വാള്‍മാര്‍ട്ടിന്റെ അധീനതയിലുള്ള ഫ്ളിപ്കാര്‍ട്ടിനും കടുത്ത വെല്ലുവിളി ഉയര്‍ത്തിയേക്കും. കൂടുതല്‍, പ്രാദേശിക വില്‍പ്പനക്കാരോട് തങ്ങളോടൊപ്പം ചേരാനാണ് ആമസോണ്‍ ക്ഷണിച്ചിരിക്കുന്നത്. ഇതിനായി തങ്ങള്‍ 10 കോടി രൂപ ഉടനടി മുടക്കുമെന്ന് ആമസോണ്‍ അറിയിച്ചു. ഇതിനിടയിലാണ് പുതിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം.
https://www.facebook.com/Malayalivartha























