കുടിയേറ്റ തൊഴിലാളികൾക്ക് ആശ്വാസം...തിരികെ നാട്ടിലെത്താൻ ട്രെയിൻ .. യാത്രാ ചെലവ് സംസ്ഥാനത്തിന് ബാധ്യത

വിവിധ സംസ്ഥാനങ്ങളില്‍ പെട്ടുപോയ കുടിയേറ്റ തൊഴിലാളികള്‍ക്ക് ജന്മനാടുകളിലേക്ക് പോകുന്നതിന് ഒടുവില്‍ കേന്ദ്ര സര്‍ക്കാര്‍ ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയത് അവർക്ക് വലിയ ആശ്വാസമായെങ്കിലും ബാധ്യത സംസ്ഥാന സർക്കാരുകൾ ഏറ്റെടുക്കേണ്ടി വരുമെന്നാണ് സൂചന
. ബസില്‍ തൊഴിലാളികളെ നാട്ടിലയക്കാൻ കേന്ദ്ര സര്‍ക്കാര്‍ ആദ്യം നിര്‍ദ്ദേശിസിച്ചെങ്കിലും എല്ലാ സംസഥാന സര്‍ക്കാരുകളും ഈ നിർദ്ദേശത്തെ എതിർത്തു. കോവിഡ് പടരുന്ന സാഹചര്യത്തിൽ ബസ് യാത്ര അപകടമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാരുകൾ കേന്ദ്ര നിർദ്ദേശം തള്ളിയത് .. ഇതേ തുടര്‍ന്നാണ് ഇന്നലെ മുതല്‍ പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചത്.
ട്രെയിനുകള്‍ അനുവദിച്ചെങ്കിലും കുടിയേറ്റ തൊഴിലാളികളെ നാട്ടിലയേക്കണ്ട സാമ്പത്തിക ബാധ്യത ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. അതാത് സമസ്തക്കാർ ഈ ബാധ്യത ഏറ്റെടുക്കണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട് ...ഇതിനെതിരെ വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്ക് രംഗത്തെത്തി
നാല് ദിവസം മുമ്പാണ് കുടിയേറ്റ തൊഴിലാളികള്‍ക്ക് ബസ്സില്‍ നാട്ടിലേക്ക് പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതിനെതിരെ വന്‍ വിമര്‍ശനമാണ് സംസ്ഥാനങ്ങളുടെ ഭാഗത്തുനിന്നുണ്ടായത്. അപ്രയോഗികമെന്നും നോണ്‍ സ്‌റ്റോപ് ട്രെയിനുകള്‍ അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.
കുടിയേറ്റ തൊഴിലാളികളെ അവരുടെ നാട്ടിലേക്ക് അയക്കണമെങ്കില്‍ ഒരു ലക്ഷത്തിലധികം ബസ്സുകള്‍ വേണമെന്ന ആവശ്യമാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംങ് മുന്നോട്ടവെച്ചത്. എന്‍ഡിഎ ഭരിക്കുന്ന ബീഹാറും ഇതേ ആവശ്യവുമായി വന്നതോടെയാണ് ട്രെയിനുകള്‍ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇന്നലെ കേരളത്തില്‍നിന്ന കുടിയേറ്റതൊഴിലാളികളുമായി ആദ്യ ട്രെയിന്‍ ഒഡീസയിലേക്ക് പോയി . ഇന്ന് ഝാര്‍ഖണ്ടിലേക്ക് തിരുവനന്തപുരത്ത് നിന്ന് ട്രെയിന്‍ ഉണ്ട് .
കുടിയേറ്റ തൊഴിലാളികള്‍ എന്നത് ഭരണഘടനാപരമായി കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അവരെ നാട്ടിലേത്തിക്കേണ്ട ഉത്തരവാദിത്തം കേന്ദ്രത്തിനാണെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു
കേന്ദ്രസർക്കാർ ട്രെയിൻ ഉപേക്ഷിച്ച് ബസ്സ് തെരഞ്ഞെടുത്തത് തന്നെ ട്രെയിനാണെങ്കിൽ ചെലവ് കേന്ദ്രത്തിന്റെ തലയിൽ വരും എന്ന് വിചാരിച്ചാണെന്നു അദ്ദേഹം പറയുന്നു . ബസിനുള്ള ഏർപ്പാടുകൾ അയക്കുന്ന സംസ്ഥാനവും സ്വീകരിക്കുന്ന സംസ്ഥാനവും നേരിട്ട് ചർച്ച ചെയ്ത് തീരുമാനിച്ചുകൊള്ളണമെന്നാണ് കേന്ദ്രസർക്കാർ പറയുന്നത് .
ഇത്ര നിരുത്തരവാദപരമായ ഒരു തീരുമാനമെടുക്കാൻ കേന്ദ്രസർക്കാരിന് എങ്ങനെ കഴിഞ്ഞു? ഇന്ത്യയിൽ ഭരണഘടന പ്രകാരം അന്തർസംസ്ഥാന കുടിയേറ്റവും അന്തർദേശീയ കുടിയേറ്റവും കേന്ദ്ര ലിസ്റ്റിലാണ്. കേന്ദ്രസർക്കാരിന്റെ ചുമതലയാണ്. ഇത് സംസ്ഥാനങ്ങളുടെ ചുമതലയിൽകെട്ടി കൈ കഴുകാൻ പറ്റില്ല. ഏതായാലും വ്യാപകമായ പ്രതിഷേധത്തെതുടർന്ന് സത്ബുദ്ധി തെളിഞ്ഞു. ട്രെയിനുകൾ ലഭ്യമാക്കാൻ തീരുമാനിച്ചു.
കേരളത്തിൽ നിന്നും ആദ്യത്തെ ട്രെയിൻ ഇന്നലെ പോയി. അതിഥി തൊഴിലാളികളെ കേരളം യാത്രയാക്കുന്നതിന്റെ ദൃശ്യങ്ങൾ കണ്ടപ്പോൾ അഭിമാനം തോന്നി. എല്ലാ കരുതലോടുംകൂടിയാണ് അവരെ യാത്രയാക്കുന്നത് , ഐസക് തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























