ദില്ലി സിആർപിഎഫ് ക്യാമ്പിലെ ജവാന്മാർക്ക് കൂട്ടത്തോടെ കൊവിഡ് ബാധയുണ്ടായതായി റിപ്പോർട്ട്; 122 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.. ഇതിൽ മലയാളിയും ഉണ്ടെന്നു അറിയുന്നു.. ഇനിയും 150 പേരുടെ പരിശോധന ഫലം കൂടി വരാനുണ്ട്

ദില്ലി സിആർപിഎഫ് ക്യാമ്പിലെ ജവാന്മാർക്ക് കൂട്ടത്തോടെ കൊവിഡ് ബാധയുണ്ടായതായി റിപ്പോർട്ട് .122 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.. ഇതിൽ മലയാളിയും ഉണ്ടെന്നു അറിയുന്നു. ഇനിയും 150 പേരുടെ പരിശോധന ഫലം കൂടി വരാനുണ്ട്.
മയൂര്‍ വിഹാര്‍ 31ാം ബറ്റാലിയൻ സിആർപിഎഫ് ക്യാമ്പിലാണ് ജവാന്മാർക്ക് കൂട്ടത്തോടെ കോവിദഃ രേഖപ്പെടുത്തിയത് . ആകെ 350 ജവാന്മാരാണ് ഇവിടെ ഉള്ളത്
ശ്രീനഗറിൽ ജോലി ചെയ്തിരുന്ന ഒരു ജവാൻ അസമിൽ നിന്ന് ശ്രീനഗറിലേക്കുള്ള യാത്രക്കിടെ ലോക്ഡൗൺ വന്നതിനാൽ ദില്ലി ക്യാമ്പിൽ തങ്ങിയിരുന്നു. ഇദ്ദേഹം കോവിഡ് ബാധിച്ചു മരിച്ചു ..മറ്റ് ജവാന്മാരിലേക്ക് രോഗം പടരാനുണ്ടായ സാഹചര്യം ഇതാണെന്നു കരുതുന്നു .
കൂട്ട കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ക്യാമ്പ് പൂർണ്ണമായി അടച്ചിരിക്കുകയാണ്.. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട് .
ഐ.ടി.ബി.പിയിലെ അഞ്ച് സൈനികര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 59 പേര്‍ക്ക് ദില്ലി പൊലീസിലും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സേനയിലെ എല്ലാവരെയും പരിശോധന നടത്തുമെന്ന് പൊലീസ് കമ്മീഷണർ അറിയിച്ചു. രണ്ട് ഡി.സി.പി മാര്‍ ഉൾപ്പടെ നിരവധി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വരെ നിരീക്ഷണത്തിലുള്ളവരിൽ ഉൾപ്പെടും
https://www.facebook.com/Malayalivartha























