കോവിഡിന് പിന്നാലെ ചൈനയിൽ നിന്നും 'ആഫ്രിക്കന്‍ സ്വൈന്‍ ഫ്ലൂ' ; അസമില്‍ ഇതുവരെ ചത്തത് 2300 പന്നികൾ

ചൈനയില്‍ നിന്നുമുള്ള മൃഗാവശിഷ്ടങ്ങള്‍ കാരണം മാരക രോഗം പിടിപെട്ട് അസമിലെ പന്നികള്‍ ചത്തൊടുങ്ങിയയതായി റിപ്പോർട്ട്. 'ആഫ്രിക്കന്‍ സ്വൈന്‍ ഫ്ലൂ' എന്ന ഈ രോഗം ബാധിച്ച് അസമില്‍ ഇതുവരെ ചത്തത് 2300 പന്നികളാണെന്നതാണ് പുറത്തുവരുന്ന കണക്ക്. ചൈനയില്‍ നിന്നും അരുണാചല്‍ പ്രദേശിലൂടെ നദികള്‍ വഴി രോഗാണുക്കള്‍ ആസാമിലേക്ക് എത്തിയതായാണ് റിപ്പോർട്ട്. അസം വെറ്റിനറി ആന്‍ഡ് അനിമല്‍ ഹസ്ബന്ററി മന്ത്രിയായ അതുല്‍ ബോറയാണ് ഇക്കാര്യം വ്യക്തമാഖ്യാതി.. കശാപ്പിന് ശേഷം മൃഗാവശിഷ്ടങ്ങള്‍ ചൈന നദികളില്‍ ഉപേക്ഷിച്ചതാണെന്നും അത് ഒഴുകി ആസാമിലേക്ക് എത്തിചേര്‍ന്നതാണെന്നുമാണ് അനുമാനം.
നദികളിലെ വെള്ളം പന്നികള്‍ കുടിച്ചിരുന്നു. അങ്ങനെയാണ് അവയ്ക്ക് രോഗം വന്നതെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഈ രോഗം ഇപ്പോള്‍ കാട്ടുപന്നികളിലേക്കും പടര്‍ന്നിട്ടുണ്ട്. സ്ഥിതി ഗൗരവതരമായതിനാല്‍ അസമിലെ വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങള്‍, ദേശീയ പാര്‍ക്കുകള്‍, റിസര്‍വ് വനങ്ങള്‍ എന്നിവ കടുത്ത ജാഗ്രതാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
കാസിരംഗ ദേശീയ പാര്‍ക്കിലെ ബ്രഹ്മപുത്ര നദീതീരത്തുനിന്നും നിരവധി ആറ് പന്നികളുടെ ജഡങ്ങള്‍ കണ്ടെടുത്ത സാഹചര്യത്തിലാണ് നടപടി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പന്നി വളര്‍ത്തലും വില്‍പ്പനയും 8000 മുതല്‍ 10,000 കോടി രൂപവരെ വിറ്റുവരവുള്ള തൊഴിലാണ്. കൊവിഡ് മൂലം നിരവധി കര്‍ഷകര്‍ ഇപ്പോള്‍ തന്നെ പ്രതിസന്ധിയിലായിരിക്കുന്ന വേളയിലാണ് പുതിയൊരു പ്രതിസന്ധികൂടി ഉടലെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha























