തബ്ലിഗ് ജമാഅത്ത് തലവന് വീണ്ടും ഡല്‍ഹി പോലീസിന്‍റെ നോട്ടീസ്

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് വിവാദത്തിലായ നിസാമുദ്ദീന്‍ മത സമ്മേളനത്തിന് നേതൃത്വം നല്‍കിയ തബ്ലിഗ് ജമാഅത്ത് തലവന് വീണ്ടും ഡല്‍ഹി പോലീസിന്‍റെ നോട്ടീസ്. തബ്ലിഗി തലവന്‍ മൌലാന സാദിന് നേരത്തെ നാല് തവണ ഡല്‍ഹി പോലീസ് നോട്ടീസ് നല്‍കിയിരുന്നു.ഈ നോട്ടീസുകള്‍ക്ക് നല്‍കിയ മറുപടികള്‍ തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് ഡല്‍ഹി പോലീസ് വീണ്ടും നോട്ടീസ് നല്‍കാനോരുങ്ങുന്നത്. നിസാമുദ്ദീനില്‍ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്തവരെ കണ്ടെത്തുന്നതിനായി രാജ്യവ്യാപക പരിശോദന നടത്തുന്നതിനായി കര്‍ശന പരിശോദന നടത്തണമെന്ന് ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെ വിദേശികള്‍ അടക്കമുള്ളവരെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ പല സംസ്ഥാനങ്ങളും ആരംഭിച്ചിട്ടുണ്ട്. ബീഹാറില്‍ ഇതുമായി ബന്ധപെട്ട് വിദേശികള്‍ അടക്കമുള്ളവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വിസാ ചട്ടങ്ങള്‍ ലംഘിച്ചത് അടക്കമുള്ള കേസുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് തബ്ലിഗ് ജമാഅത്ത് തലവന്‍ മൗലാനാ സാദിനെതിരെ ഡല്‍ഹി പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാളുടെ ബന്ധുക്കള്‍ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
എന്തായാലും ഇപ്പോൾ നാലാമത്തെ നോട്ടീസില്‍ ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ച് വിഭാഗം മാര്‍ക്കസിന്റെ വെബ്സൈറ്റില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന വീഡിയോ കളെകുറിച്ച് ചോദിച്ചിരുന്നു. എന്നാല്‍ ഈ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ മൌലാന സാദിന് കഴിഞ്ഞില്ല. ഈ കേസുമായി ബന്ധപെട്ട് തബ്ലീഗ് തലവന്‍റെ മൂന്ന് മക്കളേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതായാണ് വിവിരം.
ക്രൈംബ്രാഞ്ച് തബ്ലീഗ് ജമാഅത്തിന്‍റെ വിവിധ അക്കൗണ്ട് കളിലേക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വന്ന പണത്തെ സംബന്ധിച്ച വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റിനെ അറിയിച്ചിട്ടുണ്ട്. മുമ്ബ് രണ്ട് തവണ മൌലാന സാദ് ഡല്‍ഹി പോലീസിന് മുന്നില്‍ നേരിട്ട് ഹാജരാകാതെ അഭിഭാഷകന്‍ വഴി വിശദീകരണം നല്‍കിയിരുന്നു.ഇപ്പോള്‍ ക്വാറന്‍റെയ്നില്‍ കഴിയുന്ന ഇയാളുടെ പരിശോധനാ ഫലങ്ങള്‍ കൂടികണക്കിലെടുത്താകും അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഡല്‍ഹി പോലീസ് തീരുമാനം എടുക്കുക, കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ കൊറോണ വൈറസ് വ്യാപനത്തില്‍ ഈ സംഘടനയുടെ സമ്മേളനത്തില്‍ പങ്കെടുത്തവരുടെ പങ്ക് ആരോഗ്യമാന്ത്രാലയത്തെയും ആഭ്യന്തര മന്ത്രാലയത്തെയുംഞെട്ടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും മതസമ്മേളനത്തില്‍ പങ്കെടുത്തവരെ കണ്ടെത്തുന്നതിന് നടപടി സ്വീകരിക്കണം എന്ന് നിര്‍ദേശം നല്‍കിയ ആഭ്യന്തര മന്ത്രാലയം,വിദേശികള്‍ അടക്കം ഉള്ളവര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























