ലോക്പാല്‍ അംഗം ജസ്റ്റിസ് അജയ് കുമാര്‍ ത്രിപാഠി കോവിഡ് ബാധിച്ച് മരിച്ചു... ഡല്‍ഹി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്നു അദ്ദേഹം

ലോക്പാല്‍ അംഗം റിട്ട. ജസ്റ്റിസ് എ.കെ ത്രിപാഠി (62) കോവിഡ് 19 ബാധിച്ച് മരിച്ചു. കൊറോണ വൈറസ് ബാധിച്ച് ഏപ്രില്‍ രണ്ടിനാണ് അദ്ദേഹത്തെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് അദ്ദേഹത്തെ പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ശനിയാഴ്ച രാത്രി 8.45 ഓടെയാണ് മരണം സംഭവിച്ചത്.
ഛത്തീസ്ഗഢ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസായിരുന്നു. ലോക്പാലിലെ നാല് ജുഡീഷ്യല്‍ അംഗങ്ങളില്‍ ഒരാളായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. അദ്ദേഹത്തിന്റെ മകള്‍ക്കും ജോലിക്കാരനും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നുവെങ്കിലും രണ്ടുപേരും പിന്നീട് രോഗമുക്തരായി.
https://www.facebook.com/Malayalivartha























