പാവപ്പെട്ട സ്ത്രീകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ വിതരണം ചെയ്യുന്ന സാമ്പത്തിക സഹായത്തിന്റെ രണ്ടാം ഗഡു വിതരണം തിങ്കളാഴ്ച ആരംഭിക്കും... പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം ജന്‍ധന്‍ അക്കൗണ്ട് ഉടമകളായ സ്ത്രീകള്‍ക്കാണ് 500 രൂപ വീതം സാമ്പത്തിക സഹായം നല്‍കുന്നത്

പാവപ്പെട്ട സ്ത്രീകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ വിതരണം ചെയ്യുന്ന സാമ്പത്തിക സഹായത്തിന്റെ രണ്ടാം ഗഡു വിതരണം തിങ്കളാഴ്ച ആരംഭിക്കും. പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം ജന്‍ധന്‍ അക്കൗണ്ട് ഉടമകളായ സ്ത്രീകള്‍ക്കാണ് 500 രൂപ വീതം സാമ്പത്തിക സഹായം നല്‍കുന്നത്. ആദ്യ ഗഡു ഏപ്രില്‍ ആദ്യ വാരം തന്നെ വിതരണം ചെയ്തിരുന്നു.
എല്ലാ വനിത ജന്‍ധന്‍ അക്കൗണ്ട് ഉടമകള്‍ക്കും മൂന്ന് മാസം 500 രൂപ വീതമാണ് കേന്ദ്രസര്‍ക്കാര്‍ വിതരണം ചെയ്യുന്നത്. എല്ലാ വനിതാ ഗുണഭോക്താക്കള്‍ക്കും മൂന്ന് ഗഡുക്കളായാണ് ഈ തുക നല്‍കുന്നത്. രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ രണ്ടാം ഗഡു വിതരണം ചെയ്യുന്നതിനായി ബാങ്കുകളില്‍ പണം എത്തിക്കഴിഞ്ഞു.
സാമൂഹിക അകലം പാലിക്കുന്നതിനും ഗുണഭോക്താക്കള്‍ ബുദ്ധിമുട്ടില്ലാതെ പണം പിന്‍വലിക്കുന്നതിനുമായി ഒരു 'ഷെഡ്യൂള്‍' ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ പുറത്തുവിട്ടു.
വനിതാ ധന്‍ യോജന ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍ അവസാനിക്കുന്നത് 0 അല്ലെങ്കില്‍ 1 ല്‍ ആണെങ്കില്‍, ഏപ്രില്‍ മൂന്നാം തീയതി പണം പിന്‍വലിക്കാം
അക്കൗണ്ട് നമ്പര്‍ അവസാനിക്കുന്നത് 2 അല്ലെങ്കില്‍ 3 എന്നിവ നമ്പരുകളിലാണെങ്കില്‍, ഏപ്രില്‍ നാലിന് പണം പിന്‍വലിക്കാം. 4 അല്ലെങ്കില്‍ 5 തുടങ്ങിയ അക്കങ്ങളിലാണ് നമ്പര്‍ അവസാനിക്കുന്നതെങ്കില്‍ ഏപ്രില്‍ ഏഴാം തീയതി പണം പിന്‍വലിക്കാം. 6 അല്ലെങ്കില്‍ 7 തുടങ്ങിയ അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക് ഏപ്രില്‍ എട്ടാം തീയതി പണം ബാങ്കുകളില്‍ നിന്ന് പിന്‍വലിക്കാം. 8 അല്ലെങ്കില്‍ 9 തുടങ്ങിയ അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക് ഏപ്രില്‍ ഒന്‍പതാം തീയതി പണം പിന്‍വലിച്ച് ഉപയോഗിക്കാം. ഏപ്രില്‍ ഒന്‍പതിന് ശേഷം ഏത് ബാങ്ക് പ്രവര്‍ത്തി ദിവസവും ഉപഭോക്താക്കള്‍ക്ക് പണം പിന്‍വലിക്കാം.
എല്ലാവരുടേയും സഹകരണവും സുരക്ഷയും ഉറപ്പുവരുത്താനും ബാങ്കുകള്‍ എല്ലാ ഗുണഭോക്താക്കളോടും അഭ്യര്‍ത്ഥിച്ചു. ''ഈ പണം ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നതിനാല്‍, ഗുണഭോക്താക്കള്‍ പിന്‍വലിക്കലിനായി തിരക്കുകൂട്ടേണ്ടതില്ല, പിന്നീടുള്ള തീയതിയില്‍ നിങ്ങളുടെ സൗകര്യാര്‍ത്ഥം പണം എടുക്കാം,'' ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ പറഞ്ഞു.
ശാഖകളില്‍ തിരക്ക് ഒഴിവാക്കാന്‍ റുപേ കാര്‍ഡുകള്‍, സിഎസ്പികള്‍ എന്നിവ ഉപയോഗിച്ച് അടുത്തുളള എടിഎമ്മുകള്‍ ഉപയോഗിക്കാന്‍ ഗുണഭോക്താക്കളോട് അസോസിയേഷന്‍ അഭ്യര്‍ത്ഥിച്ചു.
സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം മറ്റ് ബാങ്ക് എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് യാതൊരു നിരക്കും ഈടാക്കില്ലെന്നും അസോസിയേഷന്‍ പറഞ്ഞു.
അതെ സമയം ദേശീയ വിദ്യാഭ്യാസ നയം ഉള്‍പ്പെടെ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളും പരിഹാരങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക യോഗം വിളിച്ചുചേര്‍ത്തു. വിദ്യാഭ്യാസ മേഖലയില്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതിന് പ്രത്യേക ഊന്നല്‍ നല്‍കി. ഓണ്‍ലൈന്‍ ക്ലാസുകള്‍, വിദ്യാഭ്യാസ പോര്‍ട്ടലുകള്‍, വിദ്യാഭ്യാസ ചാനലുകളില്‍ ക്ലാസ് തിരിച്ചുള്ള സംപ്രേഷണങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുക വഴി പഠനം മെച്ചപ്പെടുത്തണമെന്നു യോഗം വിലയിരുത്തി.
എല്ലാവര്‍ക്കും മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പാക്കിയും ബഹുഭാഷകളോടു കൂടിയതും 21ാം നൂറ്റാണ്ടിന് ആവശ്യമായ നൈപുണ്യത്തോടു കൂടിയതും കായിക, കലാ, പരിസ്ഥിതി വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയതും ആക്കുകവഴി പ്രാഥമിക വിദ്യാഭ്യാസത്തിന്റെ മേന്‍മ വര്‍ധിപ്പിച്ചും വിദ്യാഭ്യാസത്തിനു പൊതു സ്വഭാവം കൊണ്ടുവരുന്നതിന് ഊന്നല്‍ നല്‍കി.
സ്‌കൂള്‍ തലത്തിലും ഉന്നത തലത്തിലുമുള്ള വിദ്യാഭ്യാസത്തിനു സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതും പ്രോല്‍സാഹിപ്പിക്കുന്നതും ചര്‍ച്ച ചെയ്യപ്പെട്ടു. ഓണ്‍ലൈന്‍ വഴിയും ടിവി ചാനലുകളും റേഡിയോകളും പോഡ്കാസ്റ്റുകളും വഴിയുമുള്ള വിദ്യാഭ്യാസത്തെ കുറിച്ച് വിശദമായ ചര്‍ച്ച നടന്നു. പഠനം ഫലപ്രദവും അതേസമയം, എല്ലാവര്‍ക്കും ലഭ്യമാകുന്നതും ഇന്ത്യന്‍ സംസ്‌കാരത്തിലും ധര്‍മത്തിലും വേരൂന്നിയതും സമകാലികവും ആക്കുക വഴി ഉന്നതവിദ്യാഭ്യാസ രംഗം പരിഷ്‌കരിക്കുന്നത് ചര്‍ച്ച ചെയ്യപ്പെട്ടു. ചെറിയ കുട്ടികളുടെ വിദ്യാഭ്യാസം, അടിസ്ഥാനപരമായ സാക്ഷരതയും കണക്കും, കാലികമായ ബോധനശാസ്ത്രം എന്നിവ ഇന്ത്യയുടെ സാംസ്‌കാരികവും ഭാഷാപരവുമായ വൈവിധ്യം സംരക്ഷിക്കപ്പെടുംവിധവും അതോടൊപ്പം വിദ്യാഭ്യാസം വൈകാതെ തൊഴില്‍ലഭ്യത ഉറപ്പാക്കുന്നതും ആവേണ്ടതിനാണ് ഊന്നല്‍ നല്‍കപ്പെട്ടത്.
ഈ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനും വിദ്യാഭ്യാസ മേഖലയെ ഫലപ്രദമായി നിയന്ത്രിക്കുന്നതിനും നിര്‍മിത ബുദ്ധി ഉള്‍പ്പെടെ സാങ്കേതിക വിദ്യ വ്യാപകമായി ഉപയോഗിക്കുന്നതിനെ പ്രോല്‍സാഹിപ്പിക്കും.
https://www.facebook.com/Malayalivartha























