കോവിഡിനെതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സൈനിക വിഭാഗങ്ങളുടെ ബിഗ് സല്യൂട്ട്... പോലീസുകാര്‍ക്കുളള ആദര സൂചകമായിട്ട് ഡല്‍ഹിയിലെ പോലീസ് സ്മാരകത്തിന് മുന്നില്‍ പുഷ്പചക്രം സമര്‍പ്പിച്ച് കൊണ്ടാണ് പരിപാടികള്‍ക്ക് തുടക്കമായത്

കോവിഡിനെതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സൈനിക വിഭാഗങ്ങളുടെ ബിഗ് സല്യൂട്ട്. കപ്പലുകളില്‍ ദീപാലങ്കാരം നടത്തിയും കോവിഡ് ആശുപത്രികള്‍ക്കു മീതേ പുഷ്പവൃഷ്ടി നടത്തിയും വ്യോമാഭ്യാസ പ്രകടനങ്ങള്‍ കാഴ്ചവച്ചുമാണ് സേനാവിഭാഗങ്ങളുടെ അഭിവാദ്യം. പോലീസുകാര്‍ക്കുളള ആദര സൂചകമായിട്ട് ഡല്‍ഹിയിലെ പോലീസ് സ്മാരകത്തിന് മുന്നില്‍ പുഷ്പചക്രം സമര്‍പ്പിച്ച് കൊണ്ടാണ് പരിപാടികള്‍ക്ക് തുടക്കമായത്. പിന്നാലെയാണ് കോവിഡ് ആശുപത്രിക്കു മീതേ വ്യോമസേനാ ഹെലികോപ്റ്റര്‍ പുഷ്പവൃഷ്ടി നടത്തിയത്.
ഇന്ത്യന്‍ വ്യോമസേനയുടെ വിവിധ യുദ്ധ വിമാനങ്ങളും യാത്രാ വിമാനങ്ങളും രാജ്യത്തെ വിവിധ നഗരങ്ങളില്‍ ആകാശപ്പരേഡ് നടത്തി. ശ്രീനഗറില്‍ നിന്ന് തിരുവനന്തപുരം വരെയും ആസാമില്‍ നിന്ന് ഗുജറാത്തിലെ കച്ചുവരെയും വിമാനങ്ങള്‍ പറന്ന് ആദരമര്‍പ്പിച്ചു.
https://www.facebook.com/Malayalivartha
























