രണ്ടാംഘട്ട ലോക്ക് ഡൗൺ കാലയളവിൽ മൂന്നിരട്ടി കൊവിഡ് കേസുകൾ ... മാർച്ച് 24 നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി ലോക്ക് ഡൌൺ പ്രഖ്യാപിച്ചത് .. കൊവിഡ് വ്യാപനം തടയുന്നതിനായി 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നെന്നാണ് പ്രധാനമന്ത്രി അന്ന് പറഞ്ഞത്... ഇപ്പോൾ ലോക്ക് ഡൗണിന്‍റെ രണ്ടാംഘട്ടം പിന്നിടുമ്പോഴും ആശങ്കകൾ ബാക്കിയാകുന്നു ...

മാർച്ച് 24 നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി ലോക്ക് ഡൌൺ പ്രഖ്യാപിച്ചത് .. കൊവിഡ് വ്യാപനം തടയുന്നതിനായി 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നെന്നാണ് പ്രധാനമന്ത്രി അന്ന് പറഞ്ഞത്. ഇപ്പോൾ ലോക്ക് ഡൗണിന്‍റെ രണ്ടാംഘട്ടം പിന്നിടുമ്പോഴും ആശങ്കകൾ ബാക്കിയാകുന്നു ...ഈ കാലയളവിൽ കാലയളവിൽ മൂന്നിരട്ടി കൊവിഡ് കേസുകൾ ആണ് റിപ്പോർട് ചെയ്യപ്പെട്ടത്
രാജ്യത്ത് ആദ്യം പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗൺ നീട്ടുകയാണെന്ന് വ്യക്തമാക്കിയത് കൊവിഡ് ബാധിതരുടെ എണ്ണം 10,000 പിന്നിട്ടപ്പോഴായിരുന്നു . ഏപ്രിൽ 15ന് രണ്ടാംഘട്ട ലോക്ക് ഡൗൺ ആരംഭിക്കുമ്പോൾ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 11933 ആയി ഉയർന്നു ..രണ്ടാംഘട്ട ലോക്ക് ഡൗൺ അവസാനിക്കുമ്പോൾ രാജ്യത്തെ കൊവിഡ് കേസുകൾ 38,000 ത്തിനടുത്തെത്തിയിരിക്കുകയാണ്. 19 ദിവസത്തിനിടെയാണ് ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് രാജ്യം കർശന നിയന്ത്രണങ്ങളിലയിരുന്നപ്പോഴും കോവിഡ് വൈറസ് മൂന്നിരട്ടിയായി വർധിച്ചു
കൊവിഡ് ബാധയുടെ തീവ്രത അടിസ്ഥാനമാക്കി രാജ്യത്തെ വിവിധ സോണുകളായി തിരിച്ച് ഇളവുകളോടെയായിരുന്നു രണ്ടാംഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. രണ്ടാംഘട്ടം അവസാനിക്കാനിരിക്കെ രണ്ടാഴ്ചകൂടി നിയന്ത്രണങ്ങൾ നീട്ടുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു
രണ്ടാംഘട്ടത്തിന്‍റെ തുടക്കത്തിൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്ന കർണാടകയ്ക്കും തമിഴ്നാടിനും സ്ഥിതി മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട് എന്നത് ആശ്വാസം തന്നെ .
മെയ് രണ്ടിന് രാജ്യത്ത് 24 മണിക്കൂറിനിടെ 2,411 കൊറോണ വൈറസ് കേസുകളാണ് രേഖപ്പെടുത്തിയത്. ഇതാദ്യമായാണ് ഒരു ദിവസം ഇത്രയധികം രോഗബാധ ഇന്ത്യയിൽ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ ഇന്ത്യയിലെ രോഗികളുടെ എണ്ണം 37,776ലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ഇതുവരെ 1223 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം റിപ്പോര്‍ട്ട് ചെയ്തതിൽ 26.64 ശതമാനം ആളുകള്‍ക്കും രോഗം ഭേദമായി എന്നതും എടുത്തുപറയേണ്ടത് തന്നെയാണ്
മഹാരാഷ്ട്രയിൽ ഇന്നലെയും നിരവധിപ്പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനമാണ് ഇത്.
ഇന്ത്യയില്‍ കൊവിഡ്- 19 വ്യാപനം മെയ് 21 ഓടെ അവസാനിക്കുമെന്നാണ് മുംബൈ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സ് ആന്‍ഡ് പബ്ലിക് പോളിസി പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നത്. മെയ് 7 ആകുമ്പോഴേക്കും കൊവിഡ് രോഗവ്യാപനം നിയന്ത്രണ വിധേയമാകുമെന്നും പഠന റിപ്പോർട്ടിൽ പറയുന്നുണ്ട്
രാജ്യത്ത് കൊവിഡ് വ്യാപനം കൂടുതലുള്ള മഹാരാഷ്ട്രയില്‍ മെയ് ഏഴോടെ 24,222 രോഗികളുണ്ടാകുമെന്നാണ് പറയുന്നത് .. കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതും പ്രവാസികള്‍ തിരിച്ചെത്തുന്നതും വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്നും പഠനം വ്യക്തമാക്കുന്നു
രാജ്യത്ത് നടപ്പാക്കാന്‍ പോകുന്ന മൂന്നാം ഘട്ട ലോക്ക് ഡൗണില്‍ എല്ലാ സോണുകളിലും മെയ് 17 വരെ നിയന്ത്രണങ്ങള്‍ തുടരും. രാജ്യത്തെ ജില്ലകളെ മൂന്ന് സോണുകളായി തിരിച്ച് നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്.
ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ നിയന്ത്രണങ്ങളോടെ തന്നെ ഏകദേശം എല്ലാ ബിസിനസുകളും തുടങ്ങാമെങ്കില്‍ റെഡ് സോണില്‍ അവശ്യസേവനങ്ങള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്. അതേസമയം, എല്ലാ സോണുകളിലും രാജ്യവ്യാപകമായി ചില നിയന്ത്രണങ്ങള്‍ മെയ് 17 വരെ നിലനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























