ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ സിആര്‍പിഎഫ് ആസ്ഥാനം അടച്ചു, ഇനി ആരെയും ്പ്രവേശിക്കാന്‍ അനുവദിക്കില്ല

ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ സിആര്‍പിഎഫ് ആസ്ഥാനം അടച്ചു. ഇവിടേക്ക് ഇനി ആരെയും പ്രവേശിക്കാന്‍ അനുവദിക്കില്ല. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ശുദ്ധീകരണത്തിനായാണ് ആസ്ഥാനം അടച്ചിടുന്നതെന്നും സിആര്‍പിഎഫ് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഡല്‍ഹിയില്‍ 68 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് കൂടി കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.
മയൂര്‍ വിഹാര്‍ ഫേസ്-3 ഖോഡ കോളനിയിലെ 31-ാം ബറ്റാലിയനിലെ ജവാന്മാര്‍ക്കാണ് വൈറസ് ബാധ പോസിറ്റീവ് ആയത്. ഇതോടെ ഈ ബറ്റാലിയിനിലെ മൊത്തം രോഗബാധിതരുടെ എണ്ണം 122 ആയി ഉയരുകയും ചെയ്തു.
https://www.facebook.com/Malayalivartha
























