രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാൽപ്പതിനായിരത്തിലേക്ക്

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാൽപ്പതിനായിരത്തിലേക്ക് എത്തി . കഴിഞ്ഞ 24 മണിക്കൂറിനിടെ 2600 ലധികം കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഒരുദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കൊവിഡ് കേസുകളാണ് ഇന്നലെ രേഖപ്പെടുത്തിയത് നിലവിൽ 39,980 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 1301 ആയും ഉയർന്നു.
ഒരുദിവസത്തിനിടെ 83 മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് മരണസംഖ്യ 1301 ആയത്. ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. മുംബൈ നഗരത്തിലാണ് സംസ്ഥാനത്ത് കൂടുതൽ കൊവിഡ് കേസുകളുള്ളത്
സംസ്ഥാനത്ത് ഇതുവരെ 521 പേർ കൊവിഡ്-19 ബാധിച്ച് മരിച്ചു . മരണസംഖ്യയിൽ രണ്ടാമതുള്ള ഗുജറാത്തിൽ 262 പേരാണ് ഇതുവരെ മരിച്ചത്. മധ്യപ്രദേശ്- 151, ഡൽഹി- 64, രാജസ്ഥാൻ-65 എന്നിങ്ങനെയാണ് മറ്റുമരണങ്ങൾ.
https://www.facebook.com/Malayalivartha
























