ഹന്ദ്വാര എറ്റുമുട്ടലില്‍ ഇന്ന് വീരമൃത്യ വരിച്ചത് രണ്ട് തവണ ധീരതയ്ക്കുള്ള മെഡല്‍ നേടിയ കേണല്‍ ... 21 രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റിന്റെ കമാന്‍ഡിംഗ് ഓഫീസറായിരുന്നു കേണല്‍ അശുതോഷ്... ജമ്മുകശ്മീരിലെ കുപ്വാര ജില്ലയിലെ ഹന്ദ്വാര പട്ടണത്തില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് കേണല്‍ അശുതോഷ് അടക്കം അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചത്

കേരളത്തിലെ കൊവിഡ് പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് സൈന്യത്തിന്റെ ഫ്‌ലൈ പാസ്റ്റ്. സംസ്ഥാനത്തെ കൊവിഡ് ആശുപത്രികള്‍ക്ക് മുകളില്‍ വ്യോമസേന പൂവ് വിതറി. നിറ പുഞ്ചരികളോടെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ സൈന്യത്തിന്റെ ആദരം ഏറ്റുവാങ്ങിയത്. ഇത്തരത്തില്‍ സൈന്യം നമ്മെ ആദരിക്കുന്ന ഈ അവസരത്തില്‍ തന്നെയാണ് ജമ്മു കശ്മീരില്‍ ഏതാനും ദിവസങ്ങളായി ഭീകരര്‍ ആക്രമണം അഴിച്ചു വിടുകയാണ്.
കഴിഞ്ഞ ദിവസം പുല്‍വാമയില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഇതിനു പിന്നാലെ ഇന്ന് ഹന്ദ്വാരയില്‍ നടന്ന ഏറ്റുമുട്ടലില്‍ കേണലടക്കം നാലു സൈനികര്‍ വീരമൃത്യു വരിച്ചു. ഒരു പൊലീസുകാരനും ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചിട്ടുണ്ട്. രണ്ടു ഭീകരരെ സൈന്യം വധിച്ചു. മേഖലയില്‍ സുരക്ഷ സേനയുടെ തെരച്ചില്‍ പുരോഗമിക്കുകയാണ്.അതില്‍ രണ്ട് തവണ ധീരതയ്ക്കുള്ള മെഡല്‍ നേടിയുള്ള കേണല്‍ അശുതോഷ് ശര്‍മ്മയാണ് ഹന്ദ്വാര എറ്റുമുട്ടലില്‍ ഇന്ന് വീരമൃത്യ വരിച്ചത്. 21 രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റിന്റെ കമാന്‍ഡിംഗ് ഓഫീസറായിരുന്നു കേണല്‍ അശുതോഷ്. ജമ്മുകശ്മീരിലെ കുപ്വാര ജില്ലയിലെ ഹന്ദ്വാര പട്ടണത്തില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് കേണല്‍ അശുതോഷ് അടക്കം അഞ്ച് സൈനികര്‍ വീരമൃത്യു വരിക്കുന്നത്.
ശനിയാഴ്ച രാത്രി തുടങ്ങിയ സൈനിക നീക്കം മണിക്കൂറുകള്‍ നീണ്ടു. മേജര്‍ അനുജ് സൂദ്, നായിക് രാജേഷ്, ലാന്‍സ് നായിക് ദിനേശ് എന്നിവരാണ് കേണല്‍ അശുതോഷിനൊപ്പം ഹന്‍ഡ്വാര ഓപ്പറേഷനില്‍ വീരമൃത്യുവരിച്ച മറ്റ് സൈനികര്‍. ഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ട ആദ്യത്തെ കമാന്‍ഡിംഗ് ഓഫീസറോ കേണല്‍ പദവിയിലുള്ള കരസേനയിലെ സൈനിക ഉദ്യോഗസ്ഥനോ ആണ് അശുതോഷ്.
അഞ്ച് വര്‍ഷം മുമ്പ് 2015 ജനുവരിയില്‍ കശ്മീര്‍ താഴ്വരയില്‍ നടന്ന ഓപ്പറേഷനില്‍ കേണല്‍ എം എന്‍ റായ്ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. അതേ വര്‍ഷം നവംബറില്‍ കേണല്‍ സന്തോഷ് മഹാദിക്കും വീര മൃത്യുവരിച്ചിരുന്നു.. ഗാര്‍ഡ്സ് റെജിമെന്റിന്റെ ഭാഗമായ കേണല്‍ അശുതോഷ് ശര്‍മ വളരെക്കാലമായി കശ്മീര്‍ താഴ്വരയില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കമാന്‍ഡിംഗ് ഓഫീസര്‍ എന്ന നിലയിലാണ് രണ്ട് തവണ ധീരതയ്ക്കുള്ള സൈനിക മെഡല്‍ ഇദ്ദേഹത്തെ തേടിയെത്തിയത്.
വസ്ത്രത്തിനുള്ളില്‍ ഗ്രനേഡ് ഒളിപ്പിച്ചു കൊണ്ട് സൈനികര്‍ക്കുനേരെ പാഞ്ഞടുത്ത തീവ്രവാദിയെ വെടിവെച്ചിട്ടതിനാണ് അദ്ദേഹത്തിന് ധീരതയ്ക്കുള്ള ബഹുമതി ലഭിച്ചത്. ഈ നീക്കത്തിലൂടെ ഒപ്പമുണ്ടായിരുന്ന നിരവധി സൈനികരുടെ ജീവന്‍ രക്ഷിക്കാന്‍ അന്ന് ഇദ്ദേഹത്തിനായി. നിയാഴ്ച ഉച്ചയോടെയാണ് സൈന്യവും പൊലീസും സംയുക്ത ഓപ്പറേഷന്‍ നടത്തിയത്. പ്രദേശത്തെ തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള സൂചനയെത്തുടര്‍ന്ന് രാജ്വാറിലെ വനത്തില്‍ സൈന്യം പരിശോധന നടത്തുകയയാിരുന്നു. തുടര്‍ന്ന് തീവ്രവാദികള്‍ സമീപത്തെ വീടിനുള്ളില്‍ ഒളിക്കുകയും വീട്ടുകാരെ ബന്ദികളാക്കുകയും ചെയ്തു.
ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു ഉദ്യോഗസ്ഥര്‍. നാല് തീവ്രവാദികളാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് ഭീകരരുമായി 21 രാഷ്ട്രീയ റൈഫിള്‍സ് സംഘം ഏറ്റുമുട്ടി.കേണല്‍ അശുതോഷ് ശര്‍മ്മ, മേജന്‍ അനൂജ്, ലാന്‍സ് നായിക്, പോലീസ് ഉദ്യോഗസ്ഥനായ ഷക്കീല്‍ ഖാസി എന്നിവരാണ് കൊല്ലപ്പെട്ടത്.
"
https://www.facebook.com/Malayalivartha
























