ലോക്ക് ഡൗണില്‍ കുടുങ്ങിയ അന്യ സംസ്ഥാന തൊഴിലാളികളുമായി പോയ ബസ് അപകടത്തില്‍പ്പെട്ട് രണ്ട് മരണം

ലോക്ക് ഡൗണില്‍ കുടുങ്ങിയ അന്യ സംസ്ഥാന തൊഴിലാളികളുമായി പോയ ബസ് അപകടത്തില്‍പ്പെട്ട് രണ്ട് മരണം. സൂറത്തില്‍ നിന്നും ഗുജറാത്തിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ഒഡീഷയിലെ ഗഞ്ചം കന്ദമാല്‍ അതിര്‍ത്തിയിലെ കലിംഗ ഘട്ടിനടത്താണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
റോഡരികിലെ ബാരിക്കേഡില്‍ ഇടിച്ചാണ് ബസ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ സംഭവ സ്ഥലത്തെത്തിയെങ്കിലും ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ മരണത്തിനു കീഴടങ്ങുകയായിരുന്നു.. വാഹനത്തില്‍ ഉണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ക്ക് നിസാര പരിക്കുകളാണെന്നാണ് റിപ്പോർട്ട്.
24 മണിക്കൂറിനിടെ നടക്കുന്ന മൂന്നാമത്തെ അപകടമാണിത്. ഏപ്രില്‍ 30ന് പുറപ്പെട്ട ബസില്‍ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ 57 അന്യ സംസ്ഥാന തൊഴിലാളികള്‍ ഉണ്ടായിരുന്നു. നേരത്തെ 50 അന്യ സംസ്ഥാന തൊഴിലാളികളുമായി സൂറത്തില്‍ നിന്നും ഒഡീഷയിലേക്കു പോയ ബസ് അപകടത്തില്‍പ്പെട്ടിരുന്നു. നാഗ്പൂര്‍ അമരാവതി ദേശീയ ഹൈവേയില്‍ വച്ച് കീഴ്‌മേല്‍ മറിയുകയായിരുന്നു. സൂറത്തില്‍ നിന്നും ഒഡീഷയിലേക്കു പോകുകയായിരുന്ന മറ്റൊരു ബസ് അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു
https://www.facebook.com/Malayalivartha
























