സി.ആര്‍.പി.എഫ് ആസ്ഥാനം അടച്ചു; ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി

ഡല്‍ഹിയിലെ സി.ആര്‍.പി.എഫ് ആസ്ഥാനം അടച്ചു. ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. സി.ആര്‍.പി.എഫ് അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ജാവേദ് അക്തറിന്റെ സ്റ്റെനോഗ്രാഫര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ലോധി റോഡ് സി.ജി.ഒ കോംപ്ലക്സിലെ ആസ്ഥാനം സീല്‍ ചെയ്തിരിക്കുകയാണെന്ന് സി.ആര്‍.പി.എഫ് അറിയിച്ചു.
കെട്ടിടം അണുമുക്തമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. ഞായറാഴ്ച മുതല്‍ കെട്ടിടത്തിനകത്തേക്ക് ആരേയും പ്രവേശിപ്പിക്കില്ല. രോഗം സ്ഥിരീകരിച്ച ജീവനക്കാരന്റെ സമ്ബര്‍ക്കപ്പട്ടിക തയാറാക്കി വരികയാണ്. ജാവേദ് അക്തറും മറ്റ് പത്ത് പേരും നിരീക്ഷണത്തിലാണ്. ഇതുവരെ 144 സി.ആര്‍.പി.എഫുകാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 135 പേരും ഡല്‍ഹി മയൂര്‍വിഹാര്‍ ഫേസ് ത്രീ യിലെ 31 ബറ്റാലിയനിലെ സി.ആര്‍.പി.എഫ് ക്യാമ്ബിലെയാണ്.
അസം സ്വദേശിയായ ജവാന്‍ കഴിഞ്ഞദിവസം രോഗംബാധിച്ച് മരിച്ചിരുന്നു. രോഗബാധിതരില്‍ മൂന്നുമലയാളികളുമുണ്ട്. ഇവരെല്ലാം ഇപ്പോള്‍ മണ്ടോലിയിലെ ചികിത്സാകേന്ദ്രത്തിലാണ്. ഇത്രയും പേര്‍ക്ക് രോഗംബാധിച്ചത് എവിടെനിന്നാണെന്ന നിഗമനത്തിൽ ഏതാണ് ഇതുവരെയും കഴിഞ്ഞില്ല..
നോയിഡയില്‍ നിന്ന് അവധി റദ്ദാക്കി വന്ന നഴ്സിങ് അസിസ്റ്റന്റില്‍നിന്നാണ് മരിച്ച ജവാന് കോവിഡ് ബാധിച്ചതെന്നാണ് വിലയിരുത്തല്‍. അവധിയിലുള്ള ജവാന്മാര്‍ തൊട്ടടുത്തുള്ള ക്യാമ്ബില്‍ റിപ്പോര്‍ട്ടു ചെയ്യണമെന്ന് സി.ആര്‍.പി.എഫ്. നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നഴ്സിങ് അസിസ്റ്റന്റ് മയൂര്‍വിഹാറിലെ ക്യാമ്ബിലെത്തിയിരുന്നു. ഇയാള്‍ക്ക് പിന്നീട് കോവിഡ് സ്ഥിരീകരിച്ചെങ്കിലും എവിടെനിന്നാണെന്ന് വ്യക്തമായിട്ടില്ല.
നേരത്തേ, കോവിഡ് സ്ഥിരീകരിച്ച ആളുമായി സമ്ബര്‍ക്കം പുലര്‍ത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സി.ആര്‍.പി.എഫ് ഡി.ജി എ.പി. മഹേശ്വരി 21 ദിവസം സ്വയം നിരീക്ഷണത്തിലായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ പരിശോധന ഫലം നെഗറ്റിവ് ആയിരുന്നു.
https://www.facebook.com/Malayalivartha
























