കശ്മീരില്‍ സൈന്യത്തോട് വിലപേശാന്‍ മേഖലയിലെ വീട്ടുകാരെ ബന്ദികളാക്കി, ബന്ദികളെ മോചിപ്പിച്ചു, 5 സൈനികര്‍ക്ക് വീരമൃത്യു

വടക്കന്‍ കശ്മീരില്‍ ഹന്ദ്വാഡയിലെ ചഞ്ച്മുള്ള ഗ്രാമത്തില്‍, രഹസ്യ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് കേണല്‍ അശുതോഷ് ശര്‍മയുടെ നേതൃത്വത്തിലുള്ള 21 രാഷ്ട്രീയ റൈഫിള്‍സ് സേനാ സംഘം നടത്തിയ അന്വേഷണത്തില്‍ കുപ്വാരയില്‍ ഭീകരരെ കണ്ടെത്തിയെങ്കിലും കടന്നുകളഞ്ഞിരുന്നു.
ഒളിത്താവളം കണ്ടെത്തി വളഞ്ഞതോടെ ആ മേഖലയിലെ വീട്ടുകാരെ ബന്ദികളാക്കി രക്ഷപ്പെടാന്‍ ഭീകരര്‍ വില പേശി. പുറത്തുനിന്നുള്ള രക്ഷാശ്രമം വിഫലമായപ്പോഴാണ് അശുതോഷും സംഘവും വീട്ടിലേക്കു കയറിയത്. മോശം കാലാവസ്ഥ കാരണം അശുതോഷുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതോടെ പുറത്തു നിന്നവര്‍ പ്രതിസന്ധിയിലായി. പിന്നീട് ഭീകരരില്‍ ഒരാള്‍ ഫോണ്‍ എടുത്തതോടെയാണ് സേന വീടിനുള്ളിലേക്ക് ഇരച്ചുകയറിയത്.
ബന്ദികളെ സുരക്ഷിതമായി പുറത്തിറക്കിയ ഇവരെ ഭീകരര്‍ പിന്നില്‍നിന്നു വെടിവയ്ക്കുകയായിരുന്നു. കനത്ത മഴയും ഇരുട്ടും കാരണം രാത്രി നിര്‍ത്തിവച്ച ദൗത്യം രാവിലെ പുനരാരംഭിച്ചപ്പോള്‍ 5 സുരക്ഷാ സേനാംഗങ്ങളുടെയും ഭീകരരുടെയും മൃതദേഹം കണ്ടെടുക്കുകയായിരുന്നു
ശനിയാഴ്ച ഉച്ച മുതല്‍ ഇന്നലെ പുലര്‍ച്ചെ വരെ നീണ്ട ഏറ്റുമുട്ടലിലാണു കേണല്‍ അശുതോഷ് ശര്‍മ, മേജര്‍ അനൂജ് സൂദ്, നായിക് രാജേഷ് കുമാര്‍, ലാന്‍സ് നായിക് ദിനേഷ് സിങ്, പൊലീസ് സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് എസ്‌ഐ സഗീര്‍ അഹമ്മദ് ഖാസി എന്നിവര്‍ വീരമൃത്യു വരിച്ചത്. ലഷ്‌കര്‍ കമാന്‍ഡര്‍ ഹൈദറിനെയും മറ്റൊരു ഭീകരനെയുമാണു വധിച്ചത്.
'ജീവന്‍ വെടിഞ്ഞ ധീര സൈനികര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ആദരാഞ്ജലി. അവരുടെ ധീരതയും ആത്മ സമര്‍പ്പണവും എക്കാലവും ഓര്‍മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 'സേനാംഗങ്ങളുടെ വീരമൃത്യു വേദനാജനകം. ഭീകരരെ തുരത്തുന്നതില്‍ അവര്‍ അസാമാന്യ ധൈര്യം കാട്ടി. ഈ ജീവത്യാഗം രാജ്യം മറക്കില്ലെന്ന്' പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്.
കശ്മീരില്‍ മുന്‍പ് പല തവണ ഭീകരര്‍ക്കെതിരെ പോരാട്ടം നയിച്ച ഉദ്യോഗസ്ഥനാണ് അശുതോഷ്. 2 തവണ രാജ്യം ധീരതയ്ക്കുള്ള സേനാ മെഡല്‍ നല്‍കി ആദരിച്ചു.
https://www.facebook.com/Malayalivartha
























