ലോക്ഡൗണ്‍ മൂന്നാം ഘട്ടത്തിലെ ഇളവുകളെ തുടര്‍ന്ന് ഏതാനും സംസ്ഥാനങ്ങളില്‍ മദ്യവില്‍പന ശാലകള്‍ തുറന്നു. .. മിക്കയിടങ്ങളിലും മദ്യം വാങ്ങാനെത്തിയവരുടെ നീണ്ട നിര

ലോക്ഡൗണ്‍ മൂന്നാം ഘട്ടത്തിലെ ഇളവുകളെ തുടര്‍ന്ന് ഏതാനും സംസ്ഥാനങ്ങളില്‍ മദ്യവില്‍പന ശാലകള്‍ തുറന്നു. ഡല്‍ഹി, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കര്‍ണ്ണാടക, അസം, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് മദ്യശാലകള്‍ തുറന്നത്. മിക്കയിടങ്ങളിലും മദ്യം വാങ്ങാനെത്തിയവരുടെ നീണ്ട നിരയാണ്.
ഡല്‍ഹിയില്‍ പൊലീസ് ലാത്തിവീശി. ബംഗാളില്‍ ഗ്രീന്‍ സോണില്‍ മാത്രമാണ് വില്‍പനക്ക് അനുമതിയെന്ന് അധികൃതര്‍ അറിയിച്ചു. റെഡ് സോണിലായ തലസ്ഥാനം കൊല്‍ക്കത്തയിലടക്കം മദ്യവില്‍പനശാലകള്‍ തുറന്നിട്ടില്ല. ബംഗാളില്‍ മദ്യത്തിന് 30 ശതമാനത്തോളം നികുതി ഉയര്‍ത്തിയിട്ടുണ്ട്.
" f
https://www.facebook.com/Malayalivartha
























