മദ്യപന്മാർക്ക് തിരിച്ചടി ..ബിവറേജ് തുറന്നാലും രക്ഷയില്ല...ഡിസ്റ്റിലറികള്‍ അടഞ്ഞുകിടക്കുന്നു ...ഇപ്പോഴത്തെ സ്റ്റോക്ക് തീര്‍ന്നാല്‍ മദ്യമില്ല..എങ്കിലും പലയിടത്തും പൂജയോടെ പടക്കം പൊട്ടിച്ച് 40 ദിവസത്തിനുശേഷം മദ്യവിൽപ്പനശാലകൾ തുറന്നു

മദ്യവില്‍പ്പനശാലകള്‍ ഇന്ന് തുറക്കും നാളെ തുറക്കും എന്ന പ്രതീക്ഷയിലാണ് കുടിയന്മാർ ..എന്നാൽ ബിവറേജ് തുറക്കുന്നത് പ്രതീക്ഷയോടെ കാത്തിരിക്കുന്നവര്‍ക്ക് ഇപ്പോൾ തിരിച്ചടി കിട്ടിയിരിക്കുകയാണ്. പുറത്തുവരുന്ന റിപ്പോർട്ടുകൾ അത്ര സുഖമുള്ളതല്ല.. . വിതരണക്കാരുടെ പക്കലുള്ള സ്‌റ്റോക്കുകള്‍ തീരുന്നതോടെ മദ്യം കിട്ടാനില്ലാത്ത സാഹചര്യം വരും. പുതിയ സ്റ്റോക്ക് എത്തിച്ച് വില്‍പ്പന തുടരാന്‍ ഒരു മാസമെങ്കിലും എടുത്തേക്കും... ഫലത്തിൽ മദ്യവില്‍പ്പനശാലകള്‍ തുറക്കാനുള്ള അനുമതി ലഭിച്ചാലും മദ്യം കിട്ടാത്ത അവസ്ഥ ആയിരിക്കും
ഡിസ്റ്റിലറികള്‍ ഒരു മാസമായി അടഞ്ഞുകിടക്കുന്നതുകൊണ്ട് സപ്ലൈ ചെയ്ന്‍ പഴയപടിയാക്കാന്‍ മൂന്ന് മുതല്‍ ആറ് ആഴ്ച വരെ വേണ്ടിവരുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.
ലോക്ഡൗണിന്റെ മൂന്നാം ഘട്ടം ആരംഭിക്കുന്ന ഈ സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രാലയം മദ്യവില്‍പ്പനശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട് .. ഇതിനെത്തുടർന്ന് പല സംസ്ഥാനങ്ങളും മദ്യവില്‍പ്പന ആരംഭിച്ചു. 43 ദിവസത്തെ ഇടവേളക്ക് ശേഷം മദ്യവില്‍പ്പന ആരംഭിച്ചപ്പോൾ പല സംസ്ഥാങ്ങളിലും തിരക്ക് നിയന്ത്രിക്കാൻ പോലീസ് പാടുപെടുകയാണ്
രാജ്യതലസ്ഥാനമടക്കം വിവിധ സംസ്ഥാനങ്ങളിലെ മദ്യവിൽപ്പനശാലകൾക്ക് മുന്നിൽ ഇന്ന് ഉന്തും തള്ളുമാണ് നടന്നത് ..കർണാടകത്തിലും ഛത്തീസ്ഗഢിലും ദില്ലിയിലും മദ്യക്കടകൾക്ക് മുന്നിൽ നീണ്ട നിര കാണപ്പെട്ടു ..പലയിടങ്ങളിലും രാവിലെ 9 മണിക്കേ കട തുറക്കൂ എന്ന് പറഞ്ഞിരുന്നെങ്കിലും പുലർച്ചെ തന്നെ ആളുകൾ വന്ന് ക്യൂ നിൽക്കുകയായിരുന്നു . ഒരു കിലോമീറ്റർ നീണ്ട നിര മദ്യം വാങ്ങുന്നതിനായി ചില സ്ഥലങ്ങളിൽ ദൃശ്യമായി. മദ്യഷോപ്പുകൾ തുറക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്ത് ചിലയിടങ്ങളിൽ പൂജ നടക്കുകയുമുണ്ടായി .
ഇതോടെ മദ്യശാലകൾ തുറക്കാനുള്ള തീരുമാനത്തിനെതിരെ, മഹാരാഷ്ട്ര, ദില്ലി, കർണാടക സർക്കാരുകൾക്കെതിരെ പ്രതിഷേധവും ഉയരുന്നുണ്ട് . കേരളത്തിൽ മദ്യശാലകൾ തുറക്കാൻ അനുമതിയില്ല
ഗ്രീന്‍, ഓറഞ്ച് സോണുകളിലും റെഡ് സോണുകളിലെ പ്രശ്‌നമില്ലാത്ത മേഖലകളിലുമാണ് ആഭ്യന്തരമന്ത്രാലയം മദ്യവില്‍പ്പനയ്ക്ക് അനുമതി നല്‍കിയിട്ടുള്ളത്. ആറടി അകലം പാലിക്കുന്നുണ്ട് ഉറപ്പുവരുത്തണമെന്ന് നിര്‍ദ്ദേശത്തിലുണ്ട്. ഒരേസമയം അഞ്ചുപേർ, മാസ്ക്ക് ധരിക്കണം തുടങ്ങിയ നിർദേശങ്ങൾ കർശനമായി നടപ്പാക്കണം . എന്നാൽ ഇതെല്ലം കാറ്റിൽ പരത്തുന്ന കാഴ്ചയാണ് ഇന്ന് കാണാനായത് . ഡൽഹി, കർണാടക, ഗോവ, ആന്ധ്രാപ്രദേശ്, പശ്ചിമബംഗാൾ, ആസം, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് മദ്യവിൽപ്പനശാലകൾ തുറന്നത്
മാസ്ക്ക് ധരിക്കാത്തവർക്ക് മദ്യമില്ല എന്ന മുന്നറിയിപ്പോടെയാണ് ഗോവയിൽ വിൽപ്പനശാലകൾ തുറക്കുന്നത്. വൈകീട്ട് ആറുമണിവരെയാണ് പ്രവർത്തനസമയം.
ഡൽഹിയിൽ കണ്ടെയ്ൻമെന്‍റ് മേഖലയിൽ അല്ലാത്ത 150 മദ്യവിൽപ്പനശാലകൾക്കാൻ തുറക്കാൻ അനുമതിയുള്ളത്. വൈകിട്ട് ഏഴുമണിവരെ പ്രവർത്തിക്കാനാണ് അനുമതിയുള്ളത്.
മദ്യ ഉപഭോഗം നിരുൽസാഹപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രൊഹിബിഷൻ ടാക്സ് എർപ്പെടുത്തി വിലവർദ്ധിപ്പിച്ചശേഷമാണ് ആന്ധ്രാപ്രദേശിൽ ഇന്ന് മദ്യവിൽപ്പനശാലകൾ പ്രവർത്തനം പുനഃരാരംഭിക്കുന്നത്. 25 ശതമാനം വരെയാണ് വില കൂട്ടിയത്. രാവിലെ 11 മുതൽ വൈകിട്ട് ആറുവരെയാണ് പ്രവർത്തനസമയം.
കര്‍ണ്ണാടകത്തില്‍ ഡിസ്റ്റിലറികള്‍ക്ക് ഒറ്റ ഷിഫ്റ്റ് മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളു. ഡിമാന്റ് കൂടുതലുള്ള സമയമായതിനാല്‍ ഈ നിയന്ത്രണങ്ങള്‍ സപ്ലൈ ചെയ്‌നെ ബാധിക്കും.
രാജ്യത്ത് 70,000ത്തോളം മദ്യവില്‍പ്പനശാലകളാണുള്ളത്. 319 ജില്ലകള്‍ ഗ്രീന്‍ സോണിലും 284 ജില്ലകള്‍ ഓറഞ്ച് സോണിലും 130 എണ്ണം റെഡ് സോണിലും ആണുള്ളത്. റെഡ് സോണുകളിൽ ഉൾപ്പടെ മദ്യവിൽപ്പനശാലകൾ തുറക്കാം. എന്നാൽ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ മദ്യഷോപ്പുകൾ തുറക്കുന്നതിന് അനുമതി നൽകിയിട്ടില്ല.
https://www.facebook.com/Malayalivartha
























