കൊറോണ രോഗിക്കെതിരെ ലൈംഗികാതിക്രമം; ഐസിയുവില്‍ ചികിത്സയിലായിരുന്ന കൊറോണ രോഗിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസ്

ഐസിയുവില്‍ ചികിത്സയിലായിരുന്ന കൊറോണ രോഗിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസ്. മുംബൈയിലാണ് സംഭവം. ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയാണ് കേസെടുത്തത്.
ഡോക്ടര്‍ക്കെതിരെ 44 കാരനാണ് രംഗത്തെത്തിയത്. ഐസിയുവില്‍ ചികിത്സയിലായിരിക്കെ ഡോക്ടര്‍ മോശമായി സ്പര്‍ശിച്ചുവെന്നും ഉപദ്രവിച്ചെന്നുമാണ് പരാതി. ഡോക്ടര്‍ക്കെതിരെ പരാതി ഉയര്‍ന്നതോടെ ഇയാളെ ആശുപത്രിയില്‍ നിന്ന് പുറത്താക്കിയതായി ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു. സംഭവം നടന്നതിന്റെ തലേ ദിവസമാണ് ഇയാള്‍ ആശുപത്രിയില്‍ ചാര്‍ജെടുത്തതെന്നും പരാതി ലഭിച്ചതോടെ പുറത്താക്കിയെന്നും മാനേജ്‌മെന്റ് പ്രസ്താവനയില്‍ അറിയിച്ചു. കൊറോണ രോഗികളെ ചികിത്സിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍ നിലവില്‍ ക്വാറന്റീനിലാണ്. നിരീക്ഷണ കാലാവധി പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഡോക്ടറുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
മുംബൈ സെൻട്രൽ ഏരിയയിലെ സ്വകാര്യ ആശുപത്രിയിൽ സംഭവം നടക്കുന്നതിന് ഒരു ദിവസം മുമ്പാണ് എംഡി പ്രതിയായ ആശുപത്രിയിൽ ചേർന്നത്. കേസ് അതീവ ഗുരുതരമാണെന്നാണ് എന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കൊറോണ വൈറസ് പോസിറ്റീവ് രോഗിയുമായി ബന്ധപ്പെട്ടിരുന്നതിനാൽ പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പകരം, ഡോക്ടർ ഡോക്ടറെ അദ്ദേഹത്തിന്റെ വീട്ടിൽ നിരീക്ഷണത്തിൽ നിർത്തി. അതിനു ശേഷം അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
സംഭവം നടക്കുന്നതിന് ഒരു ദിവസം മുമ്പ് ചേർന്ന ഡോക്ടറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി ആശുപത്രി അറിയിച്ചു. “ഡോക്ടർ തന്റെ ആദ്യ ഡ്യൂട്ടിയിലായിരുന്നു, കഴിഞ്ഞ ദിവസം ചേർന്നു. മോശം പെരുമാറ്റത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതിനെത്തുടർന്ന് പ്രോട്ടോക്കോൾ അനുസരിച്ച് ഭരണകൂടം ഉടൻ തന്നെ പോലീസിനെ അറിയിച്ചു. ഡോക്ടറുടെ സേവനം അവസാനിപ്പിച്ചു, ”ആശുപത്രി പ്രസ്താവനയിൽ പറഞ്ഞു.
ധാരാവിയില്‍ ഇന്ന് പുതുതായി 94 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതുവരെ ഉള്ളതില്‍ ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ആകെ 590 പേര്‍ക്കാണ് ധാരാവിയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ വൈറസ് ബാധ മൂലം ധാരാവിയില്‍ ഇന്ന് രണ്ടു പേര്‍ മരണമടയുകയും ചെയ്തു. ആകെ 20 പേര്‍ക്കാണ് വൈറസ് ബാധ മൂലം ധാരാവിയില്‍ ജീവന്‍ നഷ്ടമായിരിക്കുന്നത്.
മഹാരാഷ്ട്രയില്‍ 12,296 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും അധികം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ച സംസ്ഥാനം മഹാരാഷ്ട്രയാണ്. ഏറ്റവും അധികം മരണ നിരക്ക് റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനവും മഹാരാഷ്ട്രയാണ്. മുംബൈയിലാണ് മഹാരാഷ്ട്രയില്‍ ഏറ്റവും അധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 441 പേര്‍ക്ക് ഇന്ന് മുംബൈയില്‍ കൊറോണ സ്ഥിരീകരിച്ചു. ഇതോടെ മുംബൈ നഗരത്തിലെ രോഗികളുടെ എണ്ണം 8613 ആയി. 21 പേര്‍ക്ക് മുംബൈയില്‍ ഇന്ന് ജീവന്‍ നഷ്ടമായിട്ടുണ്ട്. കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് മഹാരാഷ്ട്രയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 40,263 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2487 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























